September 2, 2026

പുൽപ്പള്ളി ടൗണിൽ പട്ടാപകൽ കാട്ടുപന്നിയുടെ ആക്രമണം; മെഡിക്കൽ സ്റ്റാേറിന്റെ ചില്ലുകൾ തകർത്തു

0
IMG-20210927-WA0068.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി: ടൗണിലേക്ക് പഞ്ഞെത്തിയ കാട്ടുപന്നിയുടെ ആക്രമണത്തിൽ മെഡിക്കൽ സ്റ്റാേർ കൗണ്ടറിന്റെ ഗ്ലാസുകൾ തകർന്നു. ഇന്ന് വൈകുന്നേരമാണ് സംഭവം. സമീപത്ത് ജീവനക്കാർ പാർക്ക് ചെയ്തിതിരുന്ന സ്കൂട്ടറും മറിച്ചിട്ടു. ആളുകൾ ശബ്ദമുണ്ടാക്കിയതിനെ തുടർന്ന് കാട്ടുപന്നി ഓടി രക്ഷപ്പെട്ടു. ഹർത്താൽ ആയതിനാൽ ആളുകൾ ടൗണിൽ ഇല്ലാതിരുന്നത് ആശ്വാസമായി. പട്ടാപകൽ പോലും കാട്ടുപന്നിയുടെ ആക്രമണമുണ്ടായതിൽ വ്യാപാരികളും ജനങ്ങളും ആശങ്കയിലാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *