April 19, 2024

ഹാരിസൺസ് കേസ് അട്ടിമറിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ഭൂരഹിതരുടെ കൂട്ട ധർണ്ണ

0
തിരുവനന്തപുരം: ഹാരിസൺസ് കേസ് അട്ടിമറിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ഭൂരഹിതരുടെ കൂട്ട ധർണ്ണ സെക്രട്ടറിയേറ്റിന് മുന്നിൽ

ഒക്ടോബർ 12 ന് നടക്കും. വ്യാജ രേഖകളുടെ പിൻബലത്തിൽ പതിനായിരക്കണക്കിന് ഏക്കർ ഭൂമി കൈവശപ്പെടുത്തിയ ഹാരിസൺസ് കമ്പനിക്കെതിരെ വ്യാജരേഖകൾ നിർമ്മിച്ചതിനും ഉദ്യോഗസ്ഥരെ കൂട്ട് പിടിച്ച് ഭൂമി വില്പന നടത്തിയതിനും എതിരെ മുൻ റവന്യു വകുപ്പ് സെക്രട്ടറിയായിരുന്ന നിവേദിത പി. ഹരൻ അന്വഷണത്തിന് ഉത്തരവിട്ട വിജിലൻസ് കേസ് അവസാനിപ്പിക്കാനുള്ള നീക്കമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തി കൊണ്ടിരിക്കുന്നത്
ഭൂസമര സമിതി ആരോപിച്ചു. നിവേദിത.പി.ഹരൻ ,ജസ്റ്റിസ് മനോഹരൻ കമ്മീഷൻ, ഡോ. സജിത് ബാബുവിന്റെ നേതൃത്വത്തിലുള്ള ഉന്നത അധികാര സമിതി , എം.ജി .രാജമാണിക്യം റിപ്പോർട്ട്, ക്രൈംബ്രാഞ്ച്-വിജിലൻസ് അന്വേഷണങ്ങൾ തുടങ്ങി എല്ലാ റിപ്പോർട്ടുകളിലും സർക്കാരിൽ നിക്ഷിപ്തമാണന്ന് സംശയാതീതമായി തെളിയിക്കപ്പെട്ട ഭൂമിയാണ് ,വ്യാജ രേഖകൾ ചമച്ച് നിയമവിരുദ്ധമായി ഹാരിസൺസ് കൈവശപ്പെടുത്തിയിരിക്കുന്നതു.
ഹാരിസൺ കമ്പനിയുടെ നിയമവിരുദ്ധമായ നടപടികൾക്കെതിരെ ,വിജിലൻസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ കുറ്റകൃത്യങ്ങൾക്ക് എതിരെയാണ് വിജിലൻസ് കോടതിയിൽ കേസ്സ് .
2013 ൽ വിജിലൻസ് Dysp ആയിരുന്ന എൻ നന്ദനൻപ്പിള്ള സമർപ്പിച്ച
FIR ൽ ഹാരിസൺ കൈവശം വെച്ച് കൊണ്ടിരിക്കുന്ന ഭൂമിക്ക് ഹാജരാക്കിയ രേഖ, (1923 ലെ 1600 ആം നമ്പർ പ്രമാണ രേഖ) വ്യജമാണന്ന് തെളിവുകൾ സഹിതം ചൂണ്ടിക്കാട്ടി. ഹൈദരാബാദിലെ ഫോറൻസിക് ലാബിൽ നടത്തിയ ശാസ്ത്രീയ പരിശോധനയിൽ പ്രമാണത്തിലെ തിരുത്തലുകളും കൂട്ടി ചേർക്കലുകളും വ്യത്യസ്ത മഷി ഉപയോഗിച്ച് പിൽക്കാലത്ത് നടത്തിയാതാണന്ന് കണ്ടെത്തി. സ്റ്റാന്റേഡ് മുദ്രകളിലെ കൃതൃമത്വം, രേഖകളുടെ കാലപ്പഴക്കത്തിലുള്ള , പ്രമാണത്തിലെ ഭാഷ , തുടങ്ങി 63 കാര്യങ്ങളിലെ കൃതൃമത്വം വ്യക്തമാക്കിയതാണ്.ഈ വ്യാജ രേഖ ചമച്ച കേസിൽ തുടർ നടപടി ഉപേക്ഷിക്കാനുള്ള നീക്കമാണ് റവന്യൂ വകുപ്പു പോലും അറിയാതെ പിണാറായി വിജിലൻസ് വകുപ്പിനെ ഉപയോഗിച്ച് നടത്തുന്നത്. ഹൈദ്രാബാദിലെ ഫോറൻസിക് ഡപ്യൂട്ടി ഡയറക്ടർ എസ്സ്.അപർണ്ണ ഒപ്പുവെച്ച റിപ്പോർട്ട് പോലും കോടതിയിൽ ഹാജരാക്കാതെ സർക്കാർ കമ്പനിക്ക് കുഴലൂത്തു നടത്തി ഒത്തുകളിക്കുകയാണ്.
കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഹാരിസൺസ് കമ്പനിക്കെതിരെ ചാർജ്ജ് ചെയ്തിരിക്കുന്ന വിജിലൻസ് കേസ്സ് പിൻവലിക്കണമെന്നാണ്
2020 ഡിസംബറിൽ, കോടതിയിൽ സമർപ്പിച്ച ഹരജിയിൽ വിജിലൻസ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഹാരിസൺസിനെതിരെ വിവിധ കോടതികളിൽ നിരവധി കേസ്സുകൾ വിചാരണയിലാണ്. ഭൂമിയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് 7 കേസുകൾ സിവിൽ കോടതിയിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്. 42 കേസ്സുകൾ കൂടി റജിസ്ട്രർ ചെയ്യാനിരിക്കെ ഹാരിസൺസിനെതിരെ പ്രമാണ രേഖതന്നെ കെട്ടിച്ചമച്ചതിനും ചെറുവള്ളി ഉൾപ്പെടെ ആയിര കണക്കിന് ഏക്കർ ഭൂമി വിൽപന നടത്തിയതിനും എതിരെയുള്ള കേസ്സ് പിൻവലിക്കുകയെന്നാൽ പരസ്യമായ ഹാരിസൺസിന്റെ ഏജന്റാവുക എന്നാണർത്ഥം. 
ഹാരിസൺസിനെകെട്ടുകെട്ടിക്കു
ന്നതിന് പകരം അവരെ കേരളത്തിൽ
എന്നന്നേക്കുമായികുടിയിരുത്തുന്ന
തിനുള്ള ഗൂഡാലോചനയാണിത്. നമുക്ക് അവകാശപ്പെട്ട ലക്ഷക്കണക്കിന് ഏക്കർ ഭൂമിയാണ് ഇതുവഴി തോട്ടം കമ്പനികളുടെ ഉടമസ്ഥതയിലേക്ക് പോകുന്നത്.
ഇത് നിയമ വ്യവസ്ഥയോടും ഭരണഘടനയോടും കാട്ടുന്ന അവഹേളനമാണ് , ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
 കേസ്സുകൾ റദ്ദാക്കണമെന്ന കമ്പനിയുടെ ഹർജി ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയപ്പോൾ , പിണറായി ഈ കോർപ്പറേറ്റ് കുത്തകയെ സംരക്ഷിക്കാൻ ഒരുമ്പെടുകയാണ്.
ദലിത് – ആദിവാസി ജനവിഭാഗങ്ങൾ, ഭൂരഹിതരായ കർഷക – കർഷക തൊഴിലാളികൾ, തോട്ടം തൊഴിലാളികൾ തുടങ്ങി ലക്ഷക്കണക്കിന് ജനങ്ങളാണ് ഭൂപരിഷ്കരണ നടപടികളിൽ പോലും ഭൂമി ലഭ്യമാകാതെ , പട്ടികജാതി-പട്ടികവർഗ്ഗ കോളനികളിലും 2 സെന്റ് 4 സെന്റ് കോളനികളിലും , പാടി കളിലും പുറംമ്പോക്കുകളിലും നരക ജീവിതം നയിക്കുന്നത്. 
ഇവർക്ക് അവകാശപ്പെട്ട ലക്ഷക്കണക്കിന് ഏക്കർ ഭൂമിയാണ് ഹാരിസൺസ്, കണ്ണൻ ദേവൻ പോലുള്ള എതാനും കമ്പനികൾ നിയമവിരുദ്ധമായി കേരളത്തിൽ കയ്യടക്കിയിരിക്കുന്നത്.
ജനങ്ങൾക്ക് അവകാശപ്പെട്ട സർക്കാർ ഭൂമി സംരക്ഷിക്കുന്നതിന് പകരം നിയമവിരുദ്ധമായി അതെല്ലാം കയ്യടക്കിയ കുറ്റവാളികളുടെ പിണിയാളുകളായി സർക്കാർ മാറുന്നത് ജനാധിപത്യ കേരളം വകവെച്ച് തരില്ല. 
ഈ ഒരു പശ്ചാത്തലത്തിലാണ് , കേരളത്തിലെ ഭൂരഹിതർ
 ശക്തമായ പ്രക്ഷോഭത്തിന്‌ തയാറെടുക്കുന്നത്.
*ഹാരിസൺസിന്റെ പേരിലുള്ള വിജിലൻസ്കേസ് അവസാനിപ്പിക്കാനുള്ള സർക്കാർ നീക്കം അവസാനിപ്പിക്കുക.
* വിദേശ , കോർപ്പറേറ്റ് തോട്ടം കുത്തകകൾ നിയമവിരുദ്ധമായി കൈയടക്കിയ 
ലക്ഷക്കണക്കിന് ഏക്കർ ഭൂമി നിയമനിർമ്മാണത്തിലൂടെ ഏറ്റെടുക്കുക. 
 * ദലിത് – ആദിവാസി ജനവിഭാഗങ്ങൾക്കും , മുഴുവൻ ഭൂരഹിതർക്കും കൃഷി ചെയ്യാൻ
ഭൂമി വിതരണം ചെയ്യുക.
*വിദേശ കമ്പനികളെ കെട്ട് കെട്ടിച്ച് തൊഴിലാളികളുടെ ഉടമസ്ഥതയിൽ തോട്ടം പുന:സംഘടിപ്പിക്കുക.
എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ആരംഭിക്കുന്ന പ്രക്ഷോഭത്തിന്റെ തുടക്കമായി ഭൂസമരസമിതിയുടേയും 
പ്രോഗ്രസീവ് പൊളിറ്റക്കൽ ഫ്രണ്ടി [PPF ]ന്റേയും ആഭിമുഖ്യത്തിൽ ഭൂരഹിതർ സെക്രട്ടറിയേറ്റിന് മുന്നിൽ ഒക്ടോബർ 12 ന് രാവിലെ 11 മണിക്ക് കൂട്ട ധർണ്ണ നടത്തുകയാണ്.
 ഈ പ്രക്ഷോഭത്തെ പിന്തുണച്ചു കൊണ്ട് , രാഷ്ട്രീയ, സമൂഹ്യ, സംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും ,ഭൂസമര രംഗത്ത് അടിയുറച്ച് നിൽക്കുന്ന വിവിധ സംഘടനകളുടെ പ്രതിനിധികളും
അഭിസം ബോധന ചെയ്യുന്നു.
എല്ലാ പുരോഗമന ജനാധിപത്യശക്തികളുടേയും മനുഷ്യ സ്നേഹികളുടേയും പിന്തുണ ഭാരവാഹികൾ അഭ്യർത്ഥിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *