വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിച്ചു


Ad
വെള്ളമുണ്ട: വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ഒഴുക്കൻമൂല മൂൺ ലൈറ്റ് വേവിൻ സ്വാശ്രയ സംഘത്തിൻ്റെ നേതൃത്വത്തിൽ ആദരിച്ചു.
പരിപാടി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം അബ്ദുള്ള കണിയാങ്കണ്ടി അധ്യക്ഷത വഹിച്ചു. ഇ.ടി. ജോൺസൺ, സി.വി.ഷിബു. കെ.ടി. സുഭാഷ് ,പി.ടി.ബാബു, ലിജോ തോമസ് എന്നിവർ പ്രസംഗിച്ചു. 
വെള്ളമുണ്ട പഞ്ചായത്ത്തല കാർഷിക അവാർഡ് നേടിയ ഷാജു സി.വി., ഓൺലൈൻ കലാ മത്സരത്തിൽ മികവ് തെളിയിച്ച ജെറോൺ ഷജു, എന്നിവർക്കും ഓണാഘോഷ പൂക്കള മത്സരത്തിൽ വിജയികളായ നിരഞ്ഞ്ജന പ്രകാശ്, കെ. ടി. സുഭാഷ്, ഇ.ടി. അനിൽ , അമൽ ഷാ ഷാജു എന്നിവർക്കുള്ള സമ്മാനങ്ങൾ ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, ഗ്രാമപഞ്ചായത്ത് അംഗം അബ്ദുള്ള കണിയാങ്കണ്ടി എന്നിവർ വിതരണം ചെയ്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *