സി.പി.എമ്മിന്റെ സമുദായ സ്‌നേഹം അപകടകരം: കെ.എം ഷാജി


Ad
കൽപ്പറ്റ: മുസ്ലിം സ്വത്വരാഷ്ട്രീയത്തെ തകർത്ത് ഒന്നിനും കൊള്ളാത്ത വ്യക്തിബോധവും, സ്വത്വബോധവുമില്ലാത്ത മുസ്ലിംകളെ സൃഷ്ടിക്കാനാണ് കേരളത്തിൽ സി.പി.എം ശ്രമിക്കുന്നതെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി പറഞ്ഞു. വയനാട് ജില്ലാ മുസ്ലിംലീഗ് കമ്മിറ്റി സംഘടിപ്പിച്ച സി.എച്ച് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വത്വരാഷ്ട്രീയത്തിന്റെ നന്മകളെ കൃത്യമായി പ്രയോഗിക്കുകയും, ബഹുസ്വര സമൂഹത്തിലെ ഇതരർക്ക് അസ്വസ്ഥതയില്ലാതെ സ്വസമുദായത്തിന്റെ അവകാശങ്ങളുടെ അവസാനം വരെ നേടിയെടുക്കാൻ സ്വീകരിച്ച സി.എച്ചിന്റെ വഴി അന്നും, ഇന്നും, എന്നും പ്രസക്തമാണെന്നും കെ.എം ഷാജി പറഞ്ഞു. കേരളത്തിൽ ഇന്ന് കാണുന്ന കലാലയങ്ങളും, സർവകലാശാലകളും സി.എച്ചിന്റെയും, സി.എച്ചിന്റെ പിൻഗാമികളുടെയും പ്രയത്‌ന ഫലമാണ്. സി.പി.എം ഓരേ സമയം മുസ്ലിം സമുദായത്തെ പ്രീണിപ്പിക്കുകയും പീഡിപ്പിക്കുകയും ചെയ്ത് കൊണ്ടിരിക്കും. കേരളത്തിൽ മുസ്ലിം സമുദായത്തിന്റെ സ്വത്വം നശിപ്പിച്ച് വ്യക്തിത്വമില്ലാതാക്കാൻ സി.പി.എം ബോധപൂർവം ശ്രമിക്കുകയാണ്. ഈ അപകടം തടയാന് കരുതലോടെയുള്ള രാഷ്ട്രീയ പ്രവർത്തനം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രസിഡണ്ട് പി.പി.എ കരീം അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി സ്വാഗതം പറഞ്ഞു. എന്.കെ റഷീദ്, ടി മുഹമ്മദ്, സി മൊയ്തീന്കുട്ടി, പി ഇസ്മായിൽ, ജയന്തി രാജൻ, റസാഖ് കല്പ്റ്റ, പി.പി അയ്യൂബ്, പി.കെ അസ്മത്ത്, സലിം മേമന, എം.എ അസൈനാർ, ബഷീറ അബൂബക്കർ, സൗജത്ത് ഉസ്മാൻ, എം.പി നവാസ്, റസീന അബ്ദുല്ഖാദർ, സി.കെ ഹാരിഫ്, റമീസ് പനമരം സംബന്ധിച്ചു. സെക്രട്ടറി യഹ്യാഖാന് തലക്കല് നന്ദി പറഞ്ഞു.
മഹാനായ സി.എച്ചിന്റെയും, സംസ്ഥാന മുസ്ലിംലീഗ് വൈസ്പ്രസിഡണ്ട് വി.കെ അബ്ദുല്ഖാദര് മൗലവി, സംസ്ഥാന മുസ്ലിംലീഗ് പ്രവര്ത്തക സമിതിയംഗം പി.വി മുഹമ്മദ് അരീക്കോട് എന്നിവര്ക്ക് വേണ്ടി പ്രത്യേക പ്രാര്ത്ഥന നടത്തി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *