മീനങ്ങാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മീനങ്ങാടി സർവീസ് സഹകരണ ബാങ്കിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി


Ad
മീനങ്ങാടി: മാനികാവ് നവോദയ സ്കൂൾ അദ്ധ്യാപന നിയമനത്തിൽ കോഴ വാങ്ങിയതിനെ തുടർന്നു സി പി ഐ എം അച്ചടക്ക നടപടി സ്വീകരിച്ച മീനങ്ങാടി സർവീസ് സഹകരണ ബേങ്ക് സെക്രട്ടറിയെ പുറത്താക്കണമെന്നു ആവശ്യപ്പെട്ട് മീനങ്ങാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്തത്തിൽ മീനങ്ങാടി സർവിസ് സഹകരണ ബാങ്കിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. മണ്ഡലം പ്രസിഡന്റ് വി എം വിശ്വനാഥൻ അധ്യക്ഷത വഹിച്ചു .
ഡി സി സി ജനറൽ സെക്രട്ടറി കെ ഇ വിനയൻ ധർണ ഉദ്‌ഘാടനം ചെയ്തു .ടി പി ഷിജു ,ബേബി വര്ഗീസ് ,മനോജ് ചന്ദനക്കാവ് ,കെ ആർ ഭാസ്കരൻ, അബ്ദുൾ സലാം , ടി കെ തോമസ് ,അനീഷ് റാട്ടക്കുണ്ട് ,മിനി സാജു തുടങ്ങിയവർ സംസാരിച്ചു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *