April 24, 2026

തുല്യത പഠിതാക്കളെ ആദരിച്ചു

0
IMG-20210928-WA0055.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷന്‍ വിജയോത്സവത്തിന്റെ ഭാഗമായി ബ്ലോക്കിന് കീഴിലുള്ള പട്ടിക വര്‍ഗ്ഗ പഠിതാക്കളെ ആദരിച്ചു. നാലാം ബാച്ച് ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷയില്‍ ഉന്നത വിജയം നേടിയ പഠിതാക്കളെ ആദരിക്കുന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നസീമ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ അബ്ദുറഹിമാന്‍ അധ്യക്ഷയായിരുന്നു. സംസ്ഥാന സാക്ഷരതാ മിഷന്‍ അസി.ഡയറക്ടര്‍ സന്ദീപ് ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സ്വയ നാസര്‍ വിജയോത്സവ സന്ദേശം നല്‍കി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാര്‍ ജഷീര്‍ പള്ളിവയല്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അസ്മ കെ കെ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ചന്ദ്രിക കൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സിറിയക് ടി കുര്യാക്കോസ്, ആയിഷാബി, അരുണ്‍ ദേവ്, എല്‍പി ജോര്‍ജ് , ലക്ഷ്മി കേളു, രാഘവന്‍ സി, അയിഷാബി, നോഡല്‍ പ്രേരക്മാരായ ഗ്ലാഡിസ് ഷിബു ഗിരിജ പി വി തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *