April 24, 2024

ഇന്ന് ലോക ഹൃദയാരോഗ്യ ദിനം

0
Images 2.jpeg
വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷനും (World Heart Federation) ലോകാരോഗ്യ സംഘടനയും സംയുക്തമായാണ് സെപ്തംബര്‍ 29 ലോക ഹൃദയാരോഗ്യ ദിനമായി (World Heart Day ) ആചരിക്കുന്നത്.ലോകത്ത് ഏറ്റവുമധികം ആളുകള്‍ മരിക്കുന്നതിന് പ്രധാന കാരണമായി ഹൃദ്രോഗവും രക്തധമനി രോഗവും (കാര്‍ഡിയോ വാസ്ക്കുലാര്‍ഡിസീസ്- CVD) മാറി കഴിഞ്ഞു. ഹൃദയധമനീ രോഗങ്ങള്‍ മൂലം ലോകത്ത് 18.6 ദശലക്ഷം പേരാണ് പ്രതിവര്‍ഷം മരണമടയുന്നത്.
ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിന്തുടര്‍ന്നാല്‍ ഹൃദയാരോഗ്യം സംരക്ഷിക്കാനാകും.
2000ലാണ് വേള്‍ഡ് ഹാര്‍ട്ട് ഡേ ആചരിക്കാന്‍ തുടങ്ങിയത്. 'ഹൃദയപൂര്‍വം ഏവരെയും ഒന്നിപ്പിക്കുക' (use heart to connect) എന്നാണ് 2021 – ലെ ഹൃദയദിന സന്ദേശം.ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…
ഒന്ന്…
പുകവലി ഉപേക്ഷിക്കുക എന്നതാണ് ഹൃദയത്തെ സംരക്ഷിക്കാന്‍ ആദ്യം ചെയ്യേണ്ട കാര്യം. പുകവലിക്കാത്തവര്‍, പുകവലിക്കുന്നവരുടെ അടുത്തു നിന്ന് മാറിനില്‍ക്കാനും ശ്രദ്ധിക്കുക. കാരണം 'പാസീവ് സ്‌മോക്കിങ്' മൂലമുള്ള ഹൃദ്രോഗനിരക്ക് ഏറിവരുന്നതായാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
രണ്ട്…
ചിട്ടയായ ഡയറ്റും പ്രധാനമാണ്. പാക്കറ്റ് ഭക്ഷണങ്ങളും ഫ്രൈഡ് ഭക്ഷണവുമാണ് പ്രധാനമായും ഹൃദയാരോഗ്യത്തെ വെല്ലുവിളിക്കുന്നത്. ചിപ്‌സ്, സോഫ്റ്റ് ഡ്രിംഗ്‌സ്, ഫാസ്റ്റ് ഫുഡ്, മധുരപലഹാരങ്ങള്‍ തുടങ്ങിയവയെല്ലാം അധികമാകാതെ മിതമായ രീതിയില്‍ കഴിക്കുന്നതാണ് നല്ലത്. നിത്യേനയുള്ള ഭക്ഷണക്രമത്തില്‍ ധാരാളം പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടുത്തുക. ആപ്പിള്‍, മാതളം, ക്യാരറ്റ്, തക്കാളി, മുരിങ്ങയ്‌ക്ക, ചീര, ബീറ്റ്‌റൂട്ട്, പയര്‍ എന്നിവയൊക്കെ ഹൃദയാരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട ഭക്ഷ്യവസ്‌തുക്കളാണ്. അതുപോലെ തന്നെ, ഹൃദയാരോഗ്യത്തിന് നാരുകള്‍ അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കണം. നാരുകള്‍ക്ക് പുറമെ, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയ ഭക്ഷണങ്ങളും കഴിക്കുക. ഗോതമ്ബ്, ഓട്സ് എന്നിവ കൊണ്ടുള്ള ഭക്ഷണം ഏറെ അനുയോജ്യകരമാണ്.
മൂന്ന്…
മതിയായ ഉറക്കം ലഭ്യമാക്കുക. ഉറക്കക്കുറവ് ഹൃദയാരോഗ്യത്തിന് ഒട്ടും നല്ലതല്ല. മുതിര്‍ന്നവര്‍ ഒരു ദിവസം 7-8 മണിക്കൂറും കുട്ടികള്‍ 8-9 മണിക്കൂറും ഉറങ്ങണം. സ്ഥിരമായി ആറുമണിക്കൂറില്‍ കുറച്ച്‌ ഉറങ്ങുന്നവരില്‍ ഹൃദയാഘാതം, ഹൃദയധമനിയില്‍ ബ്ലോക്ക് എന്നീ പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത ഏറേ കൂടുതലാണ്.
നാല്…
പ്രമേഹവും രക്തസമ്മര്‍ദ്ദവും ഹൃദ്രോഗസാധ്യത കൂട്ടുന്നു. അതുകൊണ്ടുതന്നെ ഇന്നുമുതല്‍ ഉപ്പും പഞ്ചസാരയും നിയന്ത്രിക്കുക. അത് പ്രമേഹം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവയെ അകറ്റാന്‍ സഹായിക്കും. അതുവഴി ഹൃദ്രോഗത്തെയും സംരക്ഷിക്കാം.
അഞ്ച്…
മദ്യപാനം അമിതമായാല്‍, രക്തത്തിലെ ട്രൈഗ്ലിസറൈഡിന്‍റെ അളവ് കൂടും. ഇത് ഹൃദ്രോഗത്തിനുള്ള പ്രധാനപ്പെട്ട കാരണമാണ്. അതിനാല്‍ മദ്യപാനം ഉപേക്ഷിക്കുക.
ആറ്…
വ്യായാമം വളരെ പ്രധാനമാണ്. ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും ശരീരം നന്നായി വിയര്‍ക്കുന്നവിധം വ്യായാമം ചെയ്യുക. അത് നടത്തമോ ഓട്ടമോ ആകാം. ഓഫീസിലെയും വീട്ടിലെയും പടികള്‍ കയറുകയും ഇറങ്ങുകയും ചെയ്യുക. നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യവും സൗകര്യപ്രദവുമായ വ്യായാമമുറകളാണ് തെരഞ്ഞെടുക്കേണ്ടത്. പ്രായമായവര്‍ നന്നായി നടക്കുന്നതാണ് ഉത്തമം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *