April 20, 2024

കൃഷി വകുപ്പിൽ സമഗ്രമായ അഴിച്ച് പണിയെന്ന് കൃഷി വകുപ്പ് മന്ത്രി

0
Img 20210929 Wa0021.jpg
റിപ്പോർട്ട് : സി.ഡി സുനീഷ്
തൃശൂർ / 
കോഴിക്കോട്.
കൃഷിഭവനുകൾ സ്മാർട്ടാക്കിയും കൃഷി ഉദ്യോഗസ്ഥർ മണ്ണിലേക്കിറങ്ങി കർഷകരോട് കൂടുതൽ ചേർന്ന് നിൽക്കണമെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ 
തൃശൂരിലും കോഴിക്കോടും കൃഷി ഉദ്യോഗസ്ഥരുടെ അവലോകന യോഗങ്ങളിലും പങ്കെടുത്ത് 
സംസാരിക്കുകയായിരുന്നു കൃഷി വകുപ്പ് മന്ത്രി.
സൂക്ഷ്മമായ 
പരിശോധനകളുടെ അടിസ്ഥാനത്തിൽ കൃഷി ഭവനുകൾ സ്മാർട്ടാക്കി മികവിൻ്റെ കേന്ദ്രങ്ങളാക്കും, സമഗ്രമായ പരിശോധനകളുടെ അടിസ്ഥാനത്തിൽ റാങ്കിങ്ങ് നടത്തും. 
ജില്ലാ ,ബ്ലോക്ക് ,
പഞ്ചായത്ത് ഓഫീസുകളുടെ പ്രവർത്തനങ്ങൾ പഠന 
വിധേയമാക്കും.കൃഷി വകുപ്പിൻ്റെ ഫാമുകളുടെ പ്രവർത്തനങ്ങളും കൂടുതൽ സർഗ്ഗാത്മകമാക്കും. 
വകുപ്പിൻ്റെ കീഴിലുള്ള ഒരിഞ്ച് ഭൂമി പോലും 
തരിശായി കിടക്കരുത്.
 കൃഷി വകുപ്പുദ്യോഗസ്ഥർ കൃഷിയിടങ്ങളിലേക്ക് ഇറങ്ങണം. ഓഫീസ് ,ഫയൽ എന്നതിനപ്പുറം വയൽ, കൃഷിയിടം ,മണ്ണ്,എന്നിവക്കും പ്രാധാന്യം വേണം. സ്മാർട്ട് കൃഷി ഭവൻ എന്നത് യാഥാർത്ഥ്യമാകുന്നത് കൂടുതൽ കർഷക സൗഹൃദമാകുമ്പോഴാണ് . ആവശ്യം വന്നാൽ ജോലി ഭാരം കുറക്കണമെന്നും മന്ത്രി പറഞ്ഞു. എല്ലാ ഫാമുകളുടെയും പ്രവർത്തനം വിലയിരുത്തണം. ഒരു ഫാമിലും മണ്ണ് വെറുതെ കിടക്കാൻ പാടില്ല. പച്ചക്കറി ഉൽപ്പാദനത്തിൽ സ്വയം പര്യാപ്തയിലേക്ക് എത്തണം . കടലാസ് സംഘങ്ങൾക്ക് പകരം കൃത്യമായി എഫ്.പി.ഒ.കളെ കണ്ടെത്തി കൂടുതൽ കാര്യക്ഷമമാക്കണം. വകുപ്പ് ഉദ്യോഗസ്ഥർ പ്രവർത്തനങ്ങളെക്കുറിച്ച് കൃത്യമായി റിപ്പോർട്ട് നൽകണം. പച്ചക്കറികൾ, കാർഷിക ഉൽപ്പന്നങ്ങൾ എന്നിവയുടെ ഗുണനിലവാരം ഉറപ്പാക്കണം .ആവശ്യമായവർക്കെല്ലാം പരിശീലനം നൽകുമെന്നും മന്ത്രി പറഞ്ഞു.
കൃഷി വകുപ്പിൻ്റെ പ്രവർത്തനങ്ങൾ സമയബന്ധിതമായി
കർഷകർക്ക് ഗുണകരമായ രീതിയിൽ സമഗ്രമായ അഴിച്ച് പണിയാണ് സർക്കാർ ലക്ഷ്യം വെക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *