എസ്.വൈ.എസ് സാന്ത്വനം വീട് നിർമിച്ചു നൽകി
കൽപ്പറ്റ:ആറ് കുട്ടികളടക്കം വർഷങ്ങളായി ഷെഡിൽ കഴിഞ്ഞിരുന്ന എട്ടംഗകുടുംബത്തിന് വീടൊരുക്കി എസ്.വൈ.എസ് സാന്ത്വനം .തോമാട്ടുചാൽ ഒന്നയാറിൽ 10ലക്ഷം രൂപ ചിലവിൽ നിർമിച്ച വീടിൻ്റെ (ദാറുൽഖൈർ) ഉദ്ഘാടനം കേരള മുസ്‌ലിംജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി എസ്.ശറഫുദ്ദീൻ നിർവഹിച്ചു.
എസ്.വൈ.എസ് ജില്ലാ പ്രസിഡൻ്റ് മുഹമ്മദലി സഖാഫി പുറ്റാട്, ജനറൽ സെക്രട്ടറി നൗശാദ് കണ്ണോത്ത്മല, ഗ്രാമപഞ്ചായത്ത് മെമ്പർ എം.യു.ജോർജ്, സുലൈമാൻ സഅദി,അസീസ് മാക്കുറ്റി,ബശീർ സഅദി നെടുങ്കരണ,ലത്തീഫ് കാക്കവായൽ,ശമീർ തോമാട്ടുചാൽ,സൈതലവി അമാനി ചടങ്ങിൽ സംബന്ധിച്ചു.
Leave a Reply