അയൽപക്കം നിരീക്ഷണ പദ്ധതിയുമായി പൊലീസ് വകുപ്പ്
മാനന്തവാടി: സംസ്ഥാന പോലീസ് റെസിഡൻസ് അസോസിയേഷനുകളുമായി സഹകരിച്ച് നടപ്പിലാക്കുന്ന അയൽപക്ക നീരീക്ഷണ പദ്ധതിയുടെ ഭാഗമായുള്ള ടീം രൂപീകരണ യോഗം മാനന്തവാടി പോലീസ് സ്റ്റേഷനിൽ ചേർന്നു. ഓരോ പ്രദേശത്തെയും ക്രമസമാധന പ്രശ്നങ്ങൾ, കൊവിഡ് വ്യാപനം, വീടുകളിലെ കവർച്ച എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ ശേവരിക്കുക ഇതിനുള്ള കരുതൽ നടപടികൾ സ്വീകരിക്കുക, സംരക്ഷണം നൽകുക എന്നിവയാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. രൂപീകരണ യോഗത്തിൽ മാനന്തവാടി എസ് ഐ ബിജു ആൻ്റണി പദ്ധതി വിശദീകരിച്ചു. എസ് ഐ നൗഷാദ്, എ എസ് ഐ മോഹൻ ദാസ്, റെസിഡൻസ് അസോസിയേഷൻ പ്രതിനിഥികളായ കെ.എം. ഷിനോജ്, ഫിലിപ്പ് ചാണ്ടി, ഹൈദർ, ജോസ് കണിയാരം, രാജൻ ഒഴുകയിൽ, പി. കാദർ എന്നിവർ സംബന്ധിച്ചു. പൊലീസ് ഓഫിസർമാരും റസിഡൻസ് അസോസിയേഷൻ ഭാരവാഹികളും അടങ്ങുന്ന വാട്സാപ് ഗ്രൂപ്പിനും രൂപം നൽകി. വിശദമായ യോഗം അടുത്ത മാസം പകുതിയോടെ നടക്കും.
Leave a Reply