ലൈവ് സ്റ്റോക്ക് ഫാർമേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി


Ad
ലൈവ് സ്റ്റോക്ക് ഫാർമേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ മലിനീകരണ നിയന്ത്രണ ബോർഡിന്റ സംസ്ഥാന ആസ്ഥാനത്തേയ്ക്ക് മാർച്ചും ധർണ്ണയും നടത്തി. കർഷക വിരുദ്ധ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ലൈവ് സ്റ്റോക്ക് ഫാർമേഴ്സ് അസോസ്സിയേഷൻ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ആസ്ഥാനത്തേയ്ക്ക് മാർച്ചും ധർണ്ണയും നടത്തി.

     പന്നികൾക്ക് തീറ്റയായി വർഷങ്ങളായി നൽകിവന്നിരുന്ന കോഴി വേയ്സ്റ്റ് പന്നികൾക്ക് നൽകുവാൻ പാടില്ല എന്നും. പുതിയതായി ആരംഭിക്കുന്ന റെണ്ടറിണ്ട് പാന്റുകൾക്ക് മാത്രമേ കോഴികളുടെ വേയ്സ്റ്റ് നൽകുവാൻ പാടുള്ളൂ എന്ന നിയമവിരുദ്ധവും പക്ഷപാതപരവുമായ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കർഷകർ സമരം നടത്തിയത്.
    ഫാമുകൾ നടത്തുന്ന കർഷകർ പാലിക്കേണ്ട പുതുക്കിയ നിയമ വ്യവസ്തകൾ പൂർണ്ണമായും കർഷക ദ്രോഹകരമാണെന്ന് ലൈവ് സ്റ്റോക്ക് ഫാർമേഴ്സ് അസോസ്സിയേഷൻ ജനറൽ സെക്രട്ടറി Vപാപ്പച്ചൻ (തിരുവനന്തപുരം) ആരോപിച്ചു.
കർഷകരുമായി കൂടി ആലോചിക്കാതെയും ചർച്ച ചെയ്യാതെയും ഇറക്കിയ ഈ ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു.
 പക്ഷിമൃഗാദികൾക് ഭക്ഷണം നൽകുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുവാനുള്ള അവകാശം ആനിമൽ സയൻസ് യൂണിവേഴ്സിറ്റിക്ക് മാത്രമാണെന്ന് ചൂണ്ടിക്കാട്ടി. പ്രസ്തുത വിഷയത്തിൽ യൂണിവേഴ്സിറ്റി വ്യക്തമായ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിനെ മറികടക്കാൻ നിയമപരമായി ഒരു അധികാരവും മലിനീകരണ നിയന്ത്രണ ബോർഡിനില്ല എന്ന് വ്യക്തമാക്കി. കർഷകർ മലിനീകരണ നിയന്ത്രണ ബോർഡിന് മുൻപിൽ നടത്തിയ മാർച്ചും ധർണയും v പാപ്പച്ചൻ ഉൽഘാടനം ചെയ്തു.
    ധർണ്ണയിൽ ലൈവ് സ്‌റ്റോക്ക് ഫാർമേഴ്സ് അസോസ്സിയേഷൻ സംസ്ഥാന പ്രസിഡന്റ് c v കുരിയാക്കോസ്സ് അധ്യക്ഷത വഹിച്ചു.
   ധർണ്ണയെ അഭിവാദ്യം ചെയ്തു കൊണ്ട് സം: വൈസ് പ്രസിഡന്റ് K S രവീന്ദ്രൻ (വയനാട് ) സം : ജോയിൻ സെക്ര : മാരായ ആൻസൺ K ഡേവിഡ് ( തൃശ്ശൂർ ) അനൂപ് കൃഷ്ണൻ (പത്തനംതിട്ട) സംസ്ഥാന സമിതി അംഗങ്ങളായ രഘു തറയിൽ (ആലപുഴ) M.V വിൻസൻ (കൽപറ്റ ) മേജോ ഫ്രാൻസീസ് (തൃശ്ശൂർ ) VS ഷിനു (തിരുവനന്തപുരം) എന്നിവർ സംസാരിച്ചു. കർഷക മാർച്ചിന് ഷൈലജൻ മാറ്റാംപുറം, MP സന്തോഷ്, PG ബാലകൃഷ്ണൻ , P N ജോസ് എന്നിവർ നേതൃത്വം നൽകി സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നായി കോവി ഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് കർഷക പ്രതിനിധികൾ സമരത്തിൽ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *