സഖറിയാസ് മോർ പോളികാർപ്പോസ് മെത്രാപ്പോലീത്തയുടെ 41-ാം ചരമദിനം ആചരിച്ചു.

പുതുശേരിക്കടവ്: മലബാർ ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന സഖറിയാസ് മോർ പോളികാർപ്പോസ് മെത്രാപ്പോലീത്തയുടെ 41-ാം ചരമദിനം പുതുശേരിക്കടവ് സെൻ്റ് ജോർജ് ദേവാലയത്തിൽ ആചരിച്ചു. വി. കുർബ്ബാന, ധൂപപ്രാർത്ഥന, പാച്ചോർ നേർച്ച എന്നിവ നടത്തി. തുടർന്ന് നടത്തിയ അനുസ്മരണ യോഗത്തിൽ വികാരി ഫാ. ബേബി പൗലോസ് ഓലിക്കൽ അധ്യക്ഷത വഹിച്ചു. ട്രസ്റ്റി ബിനു മാടേടത്ത്, ഭദ്രാസന കൗൺസിലർ കെ.വി കുര്യാക്കോസ്, വനിതാസമാജം മേഖലാ സെക്രട്ടറി ആലീസ് ചെറിയാൻ, ജോൺ ബേബി, എൻ.ടി ജോൺ,ബേസിൽ സജി, ഷേർളി ജോൺ, എം.ജി ജോൺസൺ പ്രസംഗിച്ചു.



Leave a Reply