April 25, 2024

അന്തർദേശീയ ആദിവാസി ദിനാചരണം ആഗസ്റ്റ് ഒൻമ്പതിന് മീനങ്ങാടിയിൽ

0
Img 20220806 Wa00342.jpg
കൽപ്പറ്റ: അന്തർദേശീയ ആദിവാസി ദിനാചരണം ആഗസ്റ്റ് ഒൻമ്പതിന്  മീനങ്ങാടിയിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
തദ്ദേശജനതകളുടെ സംസ്ക്കാരവും മഹത്വവും ലോകത്തിന് നൽകുന്ന സംഭാവനകളും ഉയർത്തിക്കാണിക്കാനായി ഐക്യരാഷ്ട്രസഭ യുടെ ആഭിമുഖ്യത്തിൽ 1994 മുതൽ എല്ലാ വർഷവും ആഗസ്റ്റ് മാസം  ഒമ്പതാം  തിയതി  തദ്ദേശ ജനതയുടെ ദിനമായി ആചരിച്ചുവരുന്നു. 2003 മുതൽ ആദിവാസികളുടെ അവകാശങ്ങൾക്കും ശാക്തീകരണത്തിനും വേണ്ടി പ്രവർത്തിച്ചുവരുന്ന നീതിവേദിയുടെ ആഭിമുഖ്യത്തിൽ വയനാട്ടിൽ ആദിവാസി മേഖലകളിൽ പ്രവർത്തിക്കുന്ന വിവിധ സംഘടനകളുടെ സഹകര ണത്തോടെ 2022 ആഗസ്റ്റ് മാസം 9-ാം തിയതി മീനങ്ങാടി കമ്മ്യൂണിറ്റി ഹാളിൽ വെച്ച് അന്തർദേശീയ ആദിവാസി ദിനാചരണം സംഘടിപ്പിക്കുന്നു. സംഘാടക സമിതി ചെയർമാൻ വി ടി കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം ബത്തേരി നിയോജക മണ്ഡലം എം എൽ എ ഐ സി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. രാഹുൽ ഗാന്ധി എം പി യുടെ സന്ദേശം യോഗത്തിൽ വായിക്കും. കൽപ്പറ്റ നിയോജക മണ്ഡലം എം എൽ എ ടി. സിദ്ദിഖ് മുഖ്യപ്രഭാഷണം നടത്തും. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, വൈസ് പ്രസിഡന്റ് ബിന്ദു എസ്, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.അ നാർ, മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഇ വിനയൻ, ഐ.റ്റി. ഡി.പി പ്രോജക്ട് ഓഫീസർ ഇ ആർ സന്തോഷ്കുമാർ തുടങ്ങിയവർ പ്രസം ഗിക്കും. ആദിവാസി സമൂഹങ്ങളിൽ നിന്ന് വിശിഷ്ട സംഭാവനകൾ നൽകിയ തിരഞ്ഞെടുക്കപ്പെട്ട വ്യക്തികളെ ആദരിക്കും.
ആദിവാസി വിദ്യാഭ്യാസ, വികസന, സാംസ്ക്കാരിക പ്രതിസന്ധികൾ സംബന്ധിച്ച് നടത്തുന്ന സിമ്പോസിയത്തിൽ ഡോ.തോമസ് ജോസഫ് തേരകം മോഡറേറ്ററായിരിക്കും. മണികണ്ഠൻ, ഡോ. നാരായണൻ, ചിത്ര നിലമ്പൂർ എന്നിവർ വിഷയാവതരണം നടത്തും.
പണിയ സമുദായത്തിന്റെ ആചാരങ്ങൾ സംബന്ധിച്ച് തയ്യാറാക്കിയ വീഡിയോ ഡോക്യുമെന്ററി, ഗോത്രകവിയരങ്ങ്, വിവിധ സമുദായങ്ങളുടെ തനത് കലകളുടെ അവതരണം, ജനമൈത്രി പോലീസ് അവതരിപ്പിക്കുന്ന “നമ്മ മക്ക ” നാടകം തുടങ്ങിയവ ആദിവാസി ദിനാചരണത്തിന്റെ ഭാഗമായി ഉണ്ടായിരിക്കും.
പത്രസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ വി ടി കുമാർ, വൈസ് ചെയർപേഴ്സൺ കെ മിനി, ജനറൽ കൺവീനർ എം കെ ശിവരാമൻ, , നീതിവേദി ജില്ലാ പീസ് ഫോറം ചെയർമാൻ കെ ഐ തോമസ്, അനീഷ് ബാബു എന്നി വർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *