April 20, 2024

റോഡിൽ വാഴനട്ട് പ്രതിക്ഷേധിച്ച് യൂത്ത് ലീഗ്

0
Img 20220809 Wa00932.jpg
കാവുംമന്ദം: പൊതുമരാമത്ത് വകുപ്പ് പ്രവൃത്തി നിലച്ച് തകര്‍ന്ന് യാത്രാ യോഗ്യമല്ലാതെ കിടക്കുന്ന കാവുംമന്ദം എച്ച് എസ് പത്താംമൈല്‍ റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് തരിയോട് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റോഡില്‍ വാഴ നട്ട് പ്രതിഷേധിച്ചു. പൊതുമരാമത്ത് റോഡുകളുടെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് സംസ്ഥാന കമ്മിറ്റി തീരുമാന പ്രകാരം നടത്തിയ പ്രതിഷേധം ജില്ലാ വൈസ് പ്രസിഡന്റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് എം പി ഹഫീസലി, സെക്രട്ടറി പി സഹീറുദ്ധീന്‍, കെ ഖാലിദ്, എ കെ മുബഷിര്‍, കെ പി സബീറലി, കെ ടി അന്‍വറലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *