March 29, 2024

മാനന്തവാടി ഫാർമേഴ്‌സ് ബാങ്കിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പിന് ശ്രമം

0
Img 20220809 Wa01122.jpg
മാനന്തവാടി:മാനന്തവാടി ഫാര്‍മേഴ്‌സ് സര്‍വ്വീസ് കോ ഓപ്പറേറ്റിവ് ബാങ്കിന്റെ പേര് ദുരുപയോഗം ചെയ്ത് ഓണ്‍ലൈന്‍ തട്ടിപ്പ് നടത്താന്‍ ശ്രമം. 28,000 രൂപ പേഴ്‌സണല്‍ ലോണ്‍ നല്‍കാമെന്ന് പറഞ്ഞ് ബാങ്കിന്റെ പേരില്‍ തയ്യാറാക്കിയ സന്ദേശം വ്യാജ ഓണ്‍ലൈന്‍ ലിങ്ക് സഹിതമാണ് പ്രചരിപ്പിക്കുന്നത്. ഇത് കൂടാതെ ദിവസ വേതനം 5000 മുതല്‍ 10000 വരെ നല്‍കാമെന്നുള്ള വാഗ്ദാനത്തോടെയുള്ള വ്യാജസന്ദേശവും ബാങ്കിന്റെ പേരില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരം വാഗ്ദാനങ്ങളില്‍ കുടുങ്ങുന്നവര്‍ പ്രസ്തുത ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ചൈനീസ് ലോണ്‍ ആപ്പിന്റെ സെര്‍വറിലേക്ക് പോകുകയും, പിന്നീട് ഒരു പക്ഷേ അവരുടെ അക്കൗണ്ടിലുള്ള പണമോ, ഡാറ്റകളോ നഷ്ടപ്പെടുമെന്നുറപ്പാണ്. ഈ സാഹചര്യത്തിലാണ് ബാങ്ക് അധികൃതര്‍ മാനന്തവാടി പോലീസില്‍ പരാതി നല്‍കിയത്. ബാങ്കിന്റെ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ക്കോ, ഇടപാടുകള്‍ക്കോ യാതൊരു സുരക്ഷാ ഭീഷണിയുമില്ലെന്നും, ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം പല സ്ഥാപനങ്ങളുടെ പേരിലും തട്ടിപ്പ് നടത്തിപ്പ് വരുന്നതായും ആരും തന്നെ ഇത്തരം കെണിയില്‍ വീഴരുതെന്നും ബാങ്കധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *