June 6, 2026

ചെമ്പകച്ചാൽ റോഡ് നിർമ്മാണം കഴിഞ്ഞയുടൻ തകർന്നു

0
IMG-20220809-WA01052.jpg
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ : പടിഞ്ഞാറത്തറ പഞ്ചായത്തിലെ എട്ടാം വാർഡിലെ ചെമ്പക ച്ചാൽ റോഡ് ഗ്രാമ പഞ്ചായത്തിന്റെ പത്തുലക്ഷം രൂപയും ജില്ലാ പഞ്ചായത്തിന്റെ അഞ്ച് ലക്ഷം രൂപയും ചിലവിട്ടു ഒന്നരമാസം മുൻപ് ടാർ ചെയ്തു.എന്നാൽ മാസങ്ങൾ ആവുന്നതിനുമുന്നേ തന്നെ റോഡ് പൊളിഞ്ഞ അവസ്ഥയാണ്. റോഡ് പണി എടുക്കാം എന്ന് പറഞ്ഞ കരാറുകാരൻ മറ്റൊരാൾക്ക് മറിച്ചു കൊടുത്തു പണിയെടുപ്പിച്ചു. ആ വ്യക്തിയും നല്ല രീതിയിൽ പണി എടുപ്പിക്കാത്തത് കൊണ്ടാണ് റോഡ് ഈ രീതിയിൽ പൊളിഞ്ഞു പോവാൻ തുടങ്ങിയത് . അധികാരികൾ വേണ്ട നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രദേശവാസികൾ കക്ഷിരാഷ്ട്രിയം ഇല്ലാതെ പ്രതിഷേധവുംമായി മുന്നിട്ടിറങ്ങും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *