August 6, 2026

കടുവ ഭീതിയിൽ പുൽപള്ളി : മൂരികിടാവിനെ കടിച്ച് കൊന്നു

0
IMG_20220816_070201.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി :മൂരികിടാവിനെ കടുവപിടികൂടി കൊന്നു. വനത്തിൽ മേയാൻ വിട്ട മൂരികി ടാവിനെ കടുവ പിടികൂടി കൊന്നു. മഠാപ്പറമ്പ് പൈക്കമൂല കോളനിയിലെ നിർമ്മലയുടെ അഞ്ച് വയസ്സുള്ള മൂരി കിടാവിനെയാണ് കടുവ പിടികൂടിയത്. മേയാൻ വിട്ട കിടാവിനെ വൈകുന്നേരം വനത്തിന് പുറത്തേക്ക് നിർമ്മല മേയിച്ച് കൊണ്ടുവരുന്നതിനിടയിലാണ് സമീപത്ത് പതുങ്ങിയിരുന്ന കടുവ കിടാവിൽ മേൽ ചാടി വീണത്. കിടാവിനെ രക്ഷിക്കാൻ ശ്രമിച്ച നിർമ്മലക്കു നേരെ കടുവ വരുന്നതിനു മുമ്പേ വനാതിർത്തിയിലെ ഗ്രാമത്തിലേക്ക് നിർമ്മല ഓടി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഇവിടെ നിരവധി വളർത്തുമൃഗങ്ങളെ കടുവ പിടികൂടിയിട്ടുണ്ട്. വളർത്തുമൃഗം നഷ്ടപ്പെട്ട കുടുബത്തിന് അടിയന്തര സഹായമെത്തിക്കണമെന്ന് വാർഡ് മെമ്പർ ജോഷി ചാരുവേലിൽ ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *