June 6, 2026

രണ്ടാം സ്വാതന്ത്ര്യ സമരത്തിന് തയ്യാറാവുക: ജോൺസൺ കണ്ടച്ചിറ

0
IMG-20220816-WA00612.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : ജനാധിപത്യ ഇന്ത്യയെ വിഴുങ്ങാൻ വർഗീയ ഫാഷിസം വാപിളർന്നു നിൽക്കുകയാണെന്നും രാജ്യത്തിന് വേണ്ടി രണ്ടാം സ്വാതന്ത്ര്യ സമരത്തിനിറങ്ങാൻ ജനാധിപത്യ വിശ്വാസികൾ തയ്യാറെടുക്കണമെന്നും എസ്.ഡി. പി .ഐ
സംസ്ഥാന സെക്രട്ടറി ജോൺസൺ കണ്ടച്ചിറ പറഞ്ഞു. “സ്വാതന്ത്ര്യം അടിയറവെക്കില്ല” എന്ന പ്രമേയമുയർത്തി പാർട്ടി ജില്ലാ കമ്മിറ്റി മാന്തവാടിയിൽ സംഘടിപ്പിച്ച ആസാദി സംഗമം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങളും അധികാര പങ്കാളിത്തവും നിഷേധിക്കുന്ന സംഘ്പരിവാർ ഭരണകൂടത്തിൻ്റെ നീക്കങ്ങൾ ചെറുത്തു തോൽപിക്കേണ്ടത് ഓരോ പൗരൻ്റെയും കടമയും ബാധ്യതയുമാണെന്നും അതിനുള്ള പ്രചോദനമാവണം സ്വാതന്ത്ര്യ ദിനാഘോഷമെന്ന് സ്യാതന്ത്ര്യദിന സന്ദേശം നൽകിയ സംസ്ഥാന സമിതിയംഗം മുസ്ഥഫ പാലേരി പറഞ്ഞു. ഭരണഘടനയുടെ ആമുഖം ഏറ്റുചൊല്ലി ഭരണഘടന സംരക്ഷിക്കുമെന്ന് സംഗമത്തിൽ പങ്കെടുത്തവർ ദൃഢപ്രതിജ്ഞ ചെയ്തു. 
എരുമത്തെരുവിൽ സംഘടിപ്പിച്ച പരിപാടിയിൽ വയനാട് ജില്ലാ പ്രസിഡന്റ് അഡ്വ: കെ എ അയ്യൂബ്'അദ്ധ്യക്ഷത വഹിച്ചു. കെ മഹ്റൂഫ്, കെ ജെ തോമസ്, ഇ ഉസ്മാൻ, ബബിത ശ്രീനു, സൽമ അഷറഫ്, കെ മമ്മൂട്ടി തുടങ്ങിയവർ സംബന്ധിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ടി നാസർ സ്വാഗതവും മാനന്തവാടി മണ്ഡലം പ്രസിഡന്റ് പി കെ നൗഫൽ നന്ദിയും പറഞ്ഞു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *