April 26, 2024

നേതൃത്വ പരിശീലന സംഘമവും ഓഫീസ് ഉദ്ഘാടനവും റോഡ് ഷോയും നടത്തി : ആംആദ്മി പാർട്ടി ജില്ലാ കമ്മറ്റി

0
Img 20220816 Wa00602.jpg
കൽപ്പറ്റ: രാജ്യത്തെ എഴുപത്തഞ്ചാമത് സ്വാതന്ത്ര്യദിനം ആം ആദ്മി പാർട്ടി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വളരെ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ജില്ലാ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വയനാട് ജില്ലാ കൺവീനർ അജി കൊളോണിയ ദേശീയപതാക ഉയർത്തി. തുടർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വാഹനങ്ങളിലായി എത്തിയ പ്രവർത്തകർ കൈനാട്ടിയിൽ സംഗമിക്കുകയും കൽപ്പറ്റ നഗര വീഥിയിലൂടെ റോഡ് ഷോയും നടത്തുകയും ചെയ്തു. എ.എ.പി സംസ്ഥാന ജനറൽ സെക്രട്ടറി പത്മാനഭൻ ഭാസ്കർ തുറന്ന ജീപ്പിൽ അഭിവാദ്യം സ്വീകരിക്കുകയും പി ഡബ്ല്യു റോഡിൽ പാർട്ടി പുതുതായി നിർമ്മിച്ച ജില്ലാ കമ്മറ്റി ഓഫീസിൻ്റെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. പാർട്ടിയിലെ പ്രവർത്തകർക്കായി സംഘടിപിച്ച നേതൃത്വ പരിശീലന പരിപാടിയിൽ സംസ്ഥാന വക്താവ് അഡ്വ വിനോദ് മാത്യു വിൽസൻ വിവിധ സെക്ഷനുകളിലായി ക്ലാസുകൾ നയിച്ചു. കഴിഞ്ഞ പത്ത് വർഷമായി ജില്ലയിൽ ആം ആദ്മി പാർട്ടി പ്രവർത്തിക്കുന്നുണ്ടെങ്കിലും പഞ്ചാബിൽ പാർട്ടി അധികാരത്തിലെത്തിയതോടെ പൊതു ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ഉണ്ടായിരിക്കുന്നതെന്ന് പ്രവർത്തകർ അവകാശപ്പെട്ടു. എ.എ.പി സംസ്ഥാന ജനറൽ സെക്രട്ടറി പദ്മനാഭൻ ഭാസ്കർ, സംസ്ഥാന വക്താവ് വിനോദ് മാത്യുവിൽസൻ, ജില്ലാ കൺവീനർ അജി കൊളോണിയ, സെക്രട്ടറി സൽമാൻ റിപ്പൺ, ട്രഷറർ ബാബു തച്ചറോത്ത്, ഡോ.സുരേഷ് തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *