March 29, 2024

ഐസിയു ആംബുലൻസ് ജീവനെടുത്ത് കുതിച്ചെത്തിയത് ഒന്നര മണിക്കൂറിൽ

0
Img 20220819 Wa00522.jpg

ബത്തേരി :സുൽത്താൻ ബത്തേരിയിൽ നിന്നും കോഴിക്കോട് മിംസ് ഹോസ്പിറ്റലിലേക്ക് ജനിച്ചു മണിക്കൂറുകൾ മാത്രം പ്രായമായ കുഞ്ഞിനെയുംകൊണ്ട് ഗ്ലോബൽ കെ എം സി സിയുടെ ഐസിയു ആംബുലൻസ് ഡ്രൈവർ ദൊട്ടപ്പൻകുളം സ്വദേശി നാസർ അലിഫ് ഓടിയെത്തിയത് ഒന്നര മണിക്കൂർ കൊണ്ട്.
ശ്രീകൃഷ്ണജയന്തിയായ ഇന്നലെ ബത്തേരി മുതൽ കോഴിക്കോട് വരെ അത്യാവശ്യം തിരക്ക് ഉള്ളതിനാൽ എത്തിക്കുക എന്നുള്ളത് ഒരു വെല്ലുവിളിയായിരുന്നു. എങ്കിലും ഗ്ലോബൽ കെ എം സി സി യുടെ മെഡിക്കൽ ഐസിയു ആംബുലൻസ് ടീം പോലീസിന്റെ യും ആംബുലൻസ് റോഡ് സേഫ്റ്റി വിംഗ് വാട്സപ്പ് കൂട്ടായ്മയുടെയും സഹായം അഭ്യർത്ഥിക്കുകയും തുടർന്ന് ബത്തേരി വിനായക ഹോസ്പിറ്റലിൽ നിന്ന് ദൗത്യം ഏറ്റെടുക്കുകയായിരുന്നു. ബത്തേരിയിൽ നിന്ന് കോഴിക്കോട് എത്തും വരെ വിനായക മെഡിക്കൽ ടീം കൂടെ ഉണ്ടായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *