October 11, 2026

ഹൃദയം കൊണ്ട് സംസാരിച്ച ഒരാൾ കവർ റിലീസ് ചെയ്‌തു

0
IMG-20220819-WA00472.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : അഞ്ചു പതിറ്റാണ്ടിലേറെയായി വയനാട്ടിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യമാവും ഖാഇദെ മില്ലത്ത് പുരസ്‌കാര ജേതാവുമായ പി.കെ അബൂബക്കറിന്റെ ജീവിതം ആധാരമാക്കി ഖാഇദ് മില്ലത്ത് ഫൗണ്ടേഷൻ പുറത്തിറക്കുന്ന ഹൃദയം കൊണ്ട് സംസാരിച്ച ഒരാൾ എന്ന കൃതിയുടെ കവർ മുനിസിപ്പൽ ചെയർമാൻ കെ എം തൊടി മുജീബിന് നൽകിക്കൊണ്ട് അഡ്വക്കേറ്റ് പി ചാത്തുക്കുട്ടി കവർ പ്രകാശനം നിർവഹിച്ചു.
ഫൗണ്ടേഷൻ ചെയർമാൻ അഡ്വ. എം സി എം ജമാൽ, കണ്വീനർ യഹ്‌യ ഖാൻ തലക്കൽ, പുസ്‌തക രചയിതാവ് മമ്മൂട്ടി അഞ്ചുകുന്ന്, പി അബ്ദുൽ ജലീൽ, എം പി നവാസ് എന്നിവർ സന്നിഹിതരായിരുന്നു.
കൃതിയുടെ പ്രകാശനം ആഗസ്റ്റ് 20 ശനിയാഴ്ച ഖാഇദെ മില്ലത്ത് പുരസ്‌ക്കാര സമർപ്പണ ചടങ്ങിൽ പാണക്കാട് സയ്യിദ് മുനവർ അലി ശിഹാബ് തങ്ങൾ ഡോ. എം കെ മുനീർ എം.എൽ എ ക്ക് നൽകി കൊണ്ട് നിർവ്വഹിക്കും
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *