April 20, 2024

തൊഴിലുറപ്പ് പദ്ധതി : മാനന്തവാടി ബ്ലോക്ക്തല അവലോകന യോഗം ചേര്‍ന്നു

0
Img 20220821 Wa00342.jpg
മാനന്തവാടി : തൊഴിലുറപ്പ് പദ്ധതിയുടെ മാനന്തവാടി ബ്ലോക്ക്തല അവലോകന യോഗം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ബി. അബ്ദുള്‍ നാസര്‍ ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് രംഗത്ത് വേഗത കൈവരിക്കാന്‍ ത്രിതല പഞ്ചായത്തുകള്‍ മുന്‍കൈ എടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. നാടിനാവശ്യമായ പദ്ധതികളായിരിക്കണം ഏറ്റെടുക്കേണ്ടത്. പട്ടിക വര്‍ഗ്ഗ വിഭാഗത്തിന് വര്‍ഷത്തില്‍ 200 തൊഴില്‍ ദിനങ്ങളും ജനറല്‍ വിഭാഗത്തില്‍ 100 തൊഴിൽ ദിനങ്ങളും പൂര്‍ത്തീകരിക്കാന്‍ പഞ്ചായത്തുകള്‍ ശ്രദ്ധിക്കണം. തൊഴിലിടങ്ങള്‍ കൃത്യമായ ഇടവേളകളില്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കുകയും തൊഴിലാളികള്‍ക്കും മേറ്റുമാര്‍ക്കും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും ഡയറക്ടര്‍ പറഞ്ഞു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിൽ 39,162 കുടുംബങ്ങൾക്കാണ് തൊഴിൽ കാർഡ് നൽകിയത്. അതിൽ 12,982 കുടുംബങ്ങൾക്ക് തൊഴിൽ നൽകി. എസ്.സി, എസ്.ടി, ജനറൽ വിഭാഗക്കാർക്കായി 2,93,008 തൊഴിൽ ദിനങ്ങൾ നൽകി. 3 പേർ 100 തൊഴിൽ ദിനങ്ങൾ പുർത്തിയാക്കി.
ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പി.വി. ബാലകൃഷ്ണന്‍, അംബിക ഷാജി, സുധി രാധാകൃഷ്ണന്‍, എല്‍സി ജോയി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. ജയഭാരതി, എടവക ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീറാ ശിഹാബ്, തൊഴിലുറപ്പ് പദ്ധതി ജില്ലാ ജോയിന്റ് പ്രൊജക്ട് ഡയറക്ടര്‍ പ്രീതി മേനോന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബ്ലോക്ക് പരിധിയിലെ തൊഴിലുറപ്പു പ്രവൃത്തികള്‍ നടക്കുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച മിഷന്‍ ഡയറക്ടര്‍ തൊഴിലാളികളുമായി ആശയവിനിമയം നടത്തുകയും പ്രവൃത്തികളും രേഖകളും പരിശോധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *