April 26, 2024

25 ടണ്ണിന് മുകളിൽ ഭാരമുള്ള വാഹനങ്ങൾ ചുരത്തിൽ നിരോധിക്കണം:ചുരം സംരംക്ഷണ സമിതി

0
Img 20220822 Wa00992.jpg
അടിവാരം: താമരശ്ശേരി ചുരം യാത്ര അത്യധികം ദുഷ്കരമായി മാറിക്കൊണ്ടിരിക്കുകയാണ്. ദിനംപ്രതി വലിയ ചരക്കുവാഹനങ്ങൾ വളവുകളിൽ ആക്സിലൊടിഞ്ഞും ലീഫ് പൗച്ച് മുറിഞ്ഞും തകരാറിലായി വലിയ തോതിൽ ഗതാഗതക്കുരുക്കുകൾ സൃഷ്ടിക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ വൺവേ അടിസ്ഥാനത്തിൽ വാഹനങ്ങൾ കടത്തിവിടുമ്പോൾ ചില യാത്രക്കാർ നീണ്ട ക്യൂവിനെ അവഗണിച്ച് കൊണ്ട് മറുഭാഗത്ത് കൂടി കടന്നുവരുമ്പോൾ എതിർ ദിശയിലേക്ക് പോകുന്ന വാഹനങ്ങൾക്ക് കടന്നുപോവുന്നതിനായി തടസ്സം സൃഷ്ടിക്കുകയും മറ്റു യാത്രക്കാരുമായി വാക്കുതർക്കങ്ങളിലും കലഹങ്ങളിലുമായി ഒരു പാട് സമയം കുരുക്കായി മാറുന്നു. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കിയെടുക്കുന്നതിനായി മണിക്കൂറുകളോളം കഠിനാദ്ധ്വാനം ചെയ്തു കൊണ്ടാണ് വളരെ തുച്ഛമായ പോലീസിന് സഹായകരമായി ചുരം സംരക്ഷണ സമിതി പ്രവർത്തകർ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. അതിക്രമം കാണിച്ച് ഓവർടേക്ക് ചെയ്തു വരുന്ന യാത്രക്കാരുടെ പരാക്രമങ്ങളും നിത്യ സംഭവമാണ്. 
താമരശ്ശേരി ചുരത്തിലെ യഥാർത്ഥ ഗതാഗത തടസ്സങ്ങൾ കാരണമാവുന്നത് 50-60 ടൺ ഭാരം കയറ്റി ചുരം കയറുകയും ഇറങ്ങുകയും ചെയ്യുന്ന 14,16 ചക്രവാഹനങ്ങളാണ്. അമിതഭാരവുമായി ഇഴഞ്ഞു നീങ്ങുന്ന ഇത്തരം വാഹനങ്ങളെ മറികടക്കാൻ സാധിക്കാതെ മറ്റു വാഹനങ്ങൾ നിരനിരയായി പിന്നിലുണ്ടാവും. ചുരം റോഡ് വളവുകളും തിരിവുകളുമായതിനാൽ ഓവർടേക്ക് ചെയ്യാനുളള സാഹചര്യങ്ങൾ നന്നേ കുറവാണ്. 6,7,8,9 വളവുകളിൽ രണ്ടും മൂന്നും പ്രാവശ്യം റിവേഴ്സ് എടുത്തു കൊണ്ടാണ് പരിമിതമായ സ്ഥല സൗകര്യമുള്ള വളവുകൾ ഒടിഞ്ഞ് കയറുന്നത്. ഇതിനിടെയാണ് അമിതഭാരവുമായി ആക്സിലൊടിഞ്ഞും മറ്റും ഗതാഗത തടസ്സം പൂർണമായും തടസ്സപ്പെടുന്നത്. ഇത്തരം സാഹചര്യങ്ങളിൽ വയനാട്ടിൽ നിന്നും അത്യാസന്ന രോഗികളെയുമായി ചുരമിറങ്ങി വരുന്ന ആംബുലൻസുകൾക്ക് നിശ്ചിത സമയത്തിനുള്ളിൽ കോഴിക്കോട് ഹോസ്പിറ്റലുകളിലേക്ക് എത്തിക്കേണ്ട കേസുകളിൽ വഴിയിൽ വെച്ച് തന്നെ ജീവൻ പൊലിയുന്നു. എയർപോർട്ട്, ട്രെയിൻ യാത്രക്കാർ മണിക്കൂറുകളുടെ ഗതാഗത തടസ്സങ്ങളിൽ പെട്ട് വലയുന്നു.
ചുരം റോഡിലൂടെയുള്ള ചരക്കുവാഹനങ്ങൾക്ക് 25 ടണ്ണിൽ കൂടുതൽ ഭാരം കയറ്റിയ വാഹനങ്ങൾക്ക് മുൻപ് തന്നെ യാത്രാ അനുമതിയില്ലായെങ്കിലും ഇപ്പോൾ നിയമം കർശനമായി പാലിക്കപ്പെടുന്നില്ല. അന്യ സംസ്ഥാന ചരക്കു വാഹനങ്ങൾ സേലം വഴിയാണ് കടന്നുപോവേണ്ടതെങ്കിലും ദൂര ലാഭത്തിനും അതു വഴി ഡീസൽ ലാഭിക്കുന്നതിനുമായാണ് പ്രധാനമായും ഈ റൂട്ട് തിരഞ്ഞെടുക്കുന്നത്. വാടകയിനത്തിൽ സേലം വഴിയുള്ള ദൂരത്തിന്റെ വാടക വാങ്ങുകയും ചുരംവഴി കടന്നുപോവുന്നതിലൂടെ ലാഭം കണ്ടെത്തുകയുമാണ്. ഇത്തരം വാഹനങ്ങളുടെ കടന്നുവരവ് നിയമപരമായി നിയന്ത്രണവിധേയമാക്കാത്ത പക്ഷം യാത്രാദുരിതമനുഭവിക്കുന്നത് ദിനേന പതിനായിരക്കണക്കിന് യാത്രക്കാരാണ്. ഈ സാഹചര്യങ്ങൾ സൂചിപ്പിച്ച് കൊണ്ട് കഴിഞ്ഞ ആഗസ്റ്റ് 11 ന് കൽപറ്റ കലക്ടറേറ്റിലെ എ പി.ജെ അബ്ദുൽ കലാം ഓഡിറ്റോറിയത്തിൽ വെച്ച് 'വാഹനീയം 2022' പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു അവർകൾക്ക് ചുരം സംരക്ഷണ സമിതി ജന: സെക്രട്ടറി ഷൗക്കത്ത് പരാതി നൽകിയിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *