June 6, 2026

സൗജന്യ പി.എസ്. സി തീവ്ര പരിശീലനത്തിന് തുടക്കമായി

0
IMG-20220822-WA01002.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ജില്ലാ എംപ്ലോയ്മെന്റ്  എക്സേഞ്ചിൻ്റെ ആഭിമുഖ്യഞ്ഞിൽ ജില്ലയിലെ യുവതീ-യുവാക്കൾക്കു വേണ്ടി ഒരു മാസം നീണ്ടു നിൽക്കുന്ന
സൗജന്യ പി.എസ്.സി. തീവ്ര പരിശീലന പരിപാടിക്ക് ജില്ലയിൽ തുടക്കം കുറിച്ചു' 
പ്രസ്തുത പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും വൈത്തിരി താലൂക്കിലെ ഉദ്വോഗാർത്ഥികൾക്കുള്ള പരീശീലനത്തിൻ്റെയും ഉദ്ഘാടനം ജില്ലാ കളക്ടർ എ ഗീത ഐ.' എ.എസ് നിർവഹിച്ചു. 
ജില്ലാ എംപ്ലോയ്മെൻ്റ് ഓഫീസർ ടി.പി.ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞ ചടങ്ങിന് വാർഡ്‌ കൗൺസിലർ ടി.മണി അദ്ധ്യക്ഷത വഹിച്ചു. എംപ്ളോയ്മെൻ്റ് ഓഫീസർ (എസ്.ഇ) ടി. റഷീദ്, എംപ്ലോയ്മെൻറ് ഓഫീസർ (വി.ജി). എൻ. അജിത് ജോൺ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ജൂനിയർ എംപ്ളോയ്മെൻ്റ് ഓഫീസർ എം.ജെ അനുമോദ് ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.തുടർന്ന് ഡിവിഷണൽ എംപ്ളോയ്മെൻറ് ഓഫീസർ എം.ആർ രവികുമാർ പി.എസ്.സി. ഉദ്യോഗാർത്ഥികൾക്കായി തൊഴിൽ മാർഗ നിർദ്ദേശ മോട്ടിമേഷൻ ക്ലാസ്സുകൾ നയിച്ചു. വൈത്തിരി താലുക്ക് പരിധിയിൽ നിന്നും എഴുപത്തഞ്ചോളം ഉദ്വോഗാർത്ഥികൾ പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *