June 6, 2026

മലബാർ ഭദ്രാസന സംരക്ഷണ സമിതി യോഗം ചേർന്നു

0
IMG_20220823_171310.jpg
By ന്യൂസ് വയനാട് ബ്യൂറോ
 സുൽത്താൻ ബത്തേരി:       മലബാർ ഭദ്രാസന സംരക്ഷണ       സമിതിയുടെ നേതൃത്വത്തിൽ  സുൽത്താൻബത്തേരി വ്യാപാരഭവനിൽ  യോഗം ചേർന്നു. മലബാർ ഭദ്രാസനത്തിലെ മെത്രാപ്പോലീത്തമാർക്കും, വൈദികർക്കും സ്വതന്ത്രമായും, സുരക്ഷിതമായും പ്രവർത്തിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുകയാണ് ഈ സംഘടനയുടെ ലക്ഷ്യം. മലബാർ ഭദ്രാസന സംരക്ഷണസമിതിയുടെ  നിവേദനം യാക്കോബായ സഭ മലബാർ ഭദ്രാസന സെക്രട്ടറി ഫാ: മത്തായി അതിരമ്പുഴയ്ക്ക് കൈമാറി. മലബാർ ഭദ്രാസന സംരക്ഷണ സമിതി ചെയർമാൻ കെ. സി പൗലോസ്, എ.ഐ കുര്യാക്കോസ്,ജോസ് കുന്നത്ത്, പി.വി മത്തായി, കെ.കെ ബേബി, ബാബു പാട്ടു വാളയിൽ, ജോർജ്ജ് എൽദോ മേനോത്ത് മാലിയിൽ തുടങ്ങിയവർ സംസാരിച്ചു. മലബാർ ഭദ്രാസന ചാരിറ്റബിൾ ട്രസ്റ്റിന്റെയും, മലബാർ ഭദ്രാസനത്തിലെ കോളേജുകളുടെയും സുഖമമായ നടത്തിപ്പിന് വേണ്ടതായ കാര്യങ്ങൾ യോഗം ചർച്ച ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *