കാട്ടുപന്നിയുടെ ആക്രമണത്തിൽ മധ്യവയസ്ക്കന് പരിക്കേറ്റു

മുള്ളൻകൊല്ലി : മുള്ളൻകൊല്ലി ഇരിപ്പുട് പുളിയാർകുന്നിൽ വാഴക്കാപ്പാറ സണ്ണി (54) യെയാണ് കാട്ടുപന്നി ആക്രമിച്ചത്. കാട്ടുപന്നി കുത്തിയതിനെ തുടർന്ന് കൈക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഇരിക്കൂട് ഭാഗത്ത് കടുവയുടെ കാൽപാടുകൾ കഴിഞ്ഞ ദിവസങ്ങളിലായി കാണുന്നുണ്ട്. കൃഷിയിടത്തിൽ കടുവയുടെ കാൽപാദങ്ങൾ നോക്കി പോയ സണ്ണിയെയാണ് കാട്ടുപന്നി ആക്രമിച്ചത്. പുൽപ്പളളി ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സതേടി. കടു വാഭീതിയിലാണ് കഴിഞ്ഞ കുറേനാളുകളായി ഈ പ്രദേശം.



Leave a Reply