ഭാരത് ജോഡോ യാത്ര ഇന്ത്യയുടെ വീണ്ടെടുപ്പിനായി. ടി. സിദ്ദിഖ്. എം. എൽ. എ

കൽപ്പറ്റ :രാഹുൽ ഗാന്ധി എം. പി യുടെ നേതൃത്വത്തിൽ കന്യാകുമാരി മുതൽ കശ്മീർ വരെ നടത്തുന്ന പദയാത്ര ഇന്ത്യയിലെ ജനങ്ങളെ ഒന്നിപ്പിക്കുന്നതിനു വേണ്ടിയാണെന്നും. ബി. ജെ. പി.യുടെ വർഗീയ ദൃവീകരണത്തെ എതിർത്തു തോൽപിക്കാനും തൊഴിലില്ലായ്മ അടക്കമുള്ള വിഷയങ്ങൾ പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന്നും ജോഡോ യാത്ര പ്രധാന്യം നൽക്കുമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാത്തിയ ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോഡോ യാത്ര വിജയിപ്പിക്കുന്നതിനും പ്രചരണത്തിനും യൂത്ത് കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ ബൈക്ക് റാലി ,ഫുട്ബോൾ ടൂർണ്ണമെൻറ്, ട്രൈബൽ യൂത്ത് മീറ്റ് തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും.യോഗത്തിൻ ജില്ലാ പ്രസിഡൻ്റ് സംഷാദ് മരക്കാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. ഇന്ദ്രജിത്ത്, അമൽ ജോയ്, അരുൺ ദേവ്, അഗസ്റ്റിൻ പുൽപ്പള്ളി, അഫ്സൽ ചീരാൽ, രോഹിത് ബോധി, ശ്രീലക്ഷ്മി, സിജു തോട്ടത്തിൻ, ബൈജു പുത്തൻപുരയിൽ തുടങ്ങിയവർ സംസാരിച്ചു.



Leave a Reply