April 16, 2024

കരുതൽ മേഖല സംസ്ഥാന സർക്കാർ ഇടപെടലിൽ തൃപ്തിയെന്ന് കാത്തോലിക്ക ബാവ

0
Img 20220831 Wa00442.jpg
ബത്തേരി : വയനാടിനെ അടക്കം ഏറെ ബാധിക്കുന്ന കരുതൽ മേഖല വിഷയത്തിൽ സംസ്ഥാന സർക്കാർ നിലപാടുകളിൽ ഏറെ തൃപ്തിയുണ്ടെന്ന് മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർ മാർത്തോമാ മാത്യൂസ് തൃതീയൻ കാത്തോലിക്ക ബാവ പറഞ്ഞു.
മലയോര ജനതയുടെ ആശങ്ക തീർക്കാൻ ഇടപെടലുകൾ ഉണ്ടായി.
അവരുടെ ജീവനും സ്വത്തിനും സംരംക്ഷണം വേണം. ഇതിനുള്ള ശ്രമങ്ങൾ സംസ്ഥാന സർക്കാർ വേഗത്തിലാക്കുമെന്നും സുപ്രീം കോടതിയിൽ നിന്നും അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു ജനാധിപത്യ രാജ്യത്ത് സുപ്രീം കോടതി വിധിക്ക് അപ്പുറമായി ഒന്നും ചെയ്യാൻ കഴിയില്ല എന്നത് വസ്തുതയാണ്. 
പ്രകൃതി സംരംക്ഷിക്കപ്പെടുന്ന തിനൊപ്പം മനുഷ്യരുടെ ജീവനും സ്വത്തിനും സംരംക്ഷണം ഉറപ്പാക്കണം.
സുപ്രീം കോടതി ഉത്തരവിനെതിരെ മോഡിഫിക്കേഷൻ പെറ്റീഷൻ നൽകാൻ സംസ്ഥാന സർക്കാർ തയ്യാറായത് സ്വാഗതാർഹമാണ്. സുപ്രീം കോടതി വിധിയുടെ സദുദ്ദേശത്തിൽ ഒരു തർക്കവും ഇല്ല .പരിസ്ഥിതി തീർച്ചയായും സംരംക്ഷിക്കപ്പെടുക തന്നെ വേണം. മണ്ണുണ്ടെങ്കിലേ ഭൂമിയും മനുഷ്യരും അതിജീവിക്കു.
പക്ഷേ കോടതി വിധിയുടെ അടിസ്ഥാനത്തിൽ കൃഷി ഉപജീവന മാർഗ്ഗമാക്കിയ മലയോര വാസികൾക്ക് കിടപ്പാടം നഷ്ടപ്പെടാൻ ഉള്ള ദുർവിധി ഉണ്ടാകരുത്.
വന മേഖലകളിൽ കൃഷിയുമായി ബന്ധപ്പെട്ട് കിടക്കുന്ന ജീവിത സംസ്കാരം കേരളത്തിൽ മാത്രമാണുള്ളത്.
ഈ സാഹചര്യവും സംസ്കാരവും നീതി പീ0ത്തെ ബോധ്യപ്പെടുത്തിയാൽ തീർച്ചയായും ചെവി കൊള്ളും .
സർക്കാർ അതിനുള്ള ശ്രമങ്ങൾ തുടങ്ങിയത് ശുഭ പ്രതീക്ഷ നൽകുന്നു.
എല്ലാവരും പരസ്പരം ആന്മാർത്ഥതയോടെ സഹകരണം ഉറപ്പ് വരുത്തിയാൽ മാത്രമേ പ്രശ്‌ന പരിഹാരം ഉണ്ടാകൂ.
പ്രകൃതി ക്ഷോഭങ്ങൾ വരുത്തുന്ന ദുരന്തങ്ങളിൽ നിന്നും മോചനം നേടാൻ ഈ കോടതി വിധിയൊക്കെ പ്രയോജനം ചെയ്യുകയാണെങ്കിൽ അവിടെ പുനർ ചിന്തനം അനിവാര്യമാണ്.
അനധികൃത മരം മുറിയും
പാറപ്പൊട്ടിക്കലും ,ഖനനങ്ങളും പ്രകൃതിയെ ഉന്മൂലനം ചെയ്യും .പ്രകൃതി ക്ഷോഭം ആയിരിക്കും ഇതിൻ്റെ അനന്തരഫലം .ഇത്തരം പ്രവർത്തികൾ ഒഴിവാക്കുക തന്നെ വേണം. അത് കൊണ്ട് കരുതൽ മേഖലയുമായി ബന്ധപ്പെട്ട ചിന്തകൾ നല്ലത് തന്നെയാണ്. 
പക്ഷേ കൃഷിയെ ആശ്രയിച്ച് കഴിയുന്ന 
കുടിയേറ്റ ജനതയുടെ അതിജീവനവും ക്ഷേമവും ഉറപ്പ് വരുത്തണം .കരുതൽ മേഖലയുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരിൻ്റെ ഉത്തരവിൽ നിന്നും മാറുന്നില്ലെന്നത് നല്ലൊരു കാര്യം തന്നെയാണ് എന്ന് ബാവ വ്യക്തമാക്കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *