April 19, 2024

സീനിയര്‍ സിറ്റിസണ്‍സ് സര്‍വീസ് കൗണ്‍സില്‍ കളക്ട്രേറ്റ് മാര്‍ച്ച് നടത്തി

0
Img 20220831 Wa00482.jpg
കല്‍പ്പറ്റ: സാര്‍വത്രിക വയോജന പെന്‍ഷന്‍ നടപ്പിലാക്കുക, പ്രതിമാസ പെന്‍ഷന്‍ 60 വയസ്സ് കഴിഞ്ഞവര്‍ക്ക് 5000 രൂപയും 80 വയസ്സ് കഴിഞ്ഞവര്‍ക്ക് 7500 രൂപയും നല്‍കുക, മെഡിസെപ്പ് ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ വയോജനങ്ങളെ ഉള്‍പ്പെടുത്തുക, റെയില്‍വെ യാത്രാ ഇളവ് പുന:സ്ഥാപിക്കുക, വയോജനങ്ങളുടെ തുടര്‍ സേവനങ്ങള്‍ക്ക് അവസരം നല്‍കുക, വയോമിത്രം പദ്ധതി പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ്ണ നടത്തിയത് . മാര്‍ച്ചും ധര്‍ണ്ണയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി.വി.ആന്റണി സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എ. ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ.എം.ബാബു ,കെ.മാത്യു കോട്ടൂര്‍, പി.പ്രഭാകരന്‍ നായര്‍ , എ സുബ്രമണ്യന്‍, കെ.വിജയകുമാരി, കെ. വില്യംസ് ,പി.കെ.ജയരാജന്‍ എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *