June 10, 2023

പന്നി മാംസ കടത്ത് അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കും

0
IMG-20220831-WA00592.jpg
കൽപ്പറ്റ : ഓണാഘോഷവുമായി ബന്ധപ്പെട്ട് അയല്‍ സംസ്ഥാനങ്ങളില്‍നിന്നും ജില്ലയിലേക്ക് അനധികൃതമായി പന്നി മാംസം കടത്തിക്കൊണ്ടുവരുന്നത് തടയാന്‍ അതിര്‍ത്തി ചെക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കും. ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിലെ പന്നി മാംസം വില്‍ക്കുന്ന കടകളില്‍ പരിശോധന കര്‍ശനമാക്കാനും വിവിധ വകുപ്പ് മേധാവികള്‍ക്ക് ജില്ലാ കളക്ടര്‍ എ. ഗീത നിര്‍ദ്ദേശം നല്‍കി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലേക്ക് പന്നി മാംസം കൊണ്ടുവരുന്നതും വില്‍ക്കുന്നതും ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശ്ശന നടപടി സ്വീകരിക്കും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *