റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണം

കൽപ്പറ്റ : റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുളള എല്ലാ അംഗങ്ങളും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്തതിനാല്‍ റേഷന്‍കാര്‍ഡില്‍ നിന്നും പേര് നീക്കം ചെയ്യാന്‍ സിവില്‍ സപ്ലൈസ് വകുപ്പ് നടപടി തുടങ്ങി. ജില്ലയില്‍ എ.എ.വൈ കാര്‍ഡിലെ 10,634 അംഗങ്ങളും മുന്‍ഗണന കാര്‍ഡിലെ 2994 അംഗങ്ങളും മുന്‍ഗണനേതര കാര്‍ഡിലെ 5075 അംഗങ്ങളും സബ്സിഡി കാര്‍ഡിലെ 3639 ഉള്‍പ്പെടെ ആകെ 22,362 അംഗങ്ങള്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ല. ഏതെങ്കിലും ഒരു അംഗത്തിന്റെ ആധാര്‍ ബന്ധിപ്പിക്കാന്‍ വിട്ടുപോയാല്‍ ആ കുടുംബത്തിലേയ്ക്കുളള റേഷന്‍ വിഹിതം വെട്ടിച്ചുരുക്കാനാണ് സിവില്‍ സപ്ലൈസ് വകുപ്പിന്റെ തീരുമാനം. ഇതോടൊപ്പം പേരുകള്‍ കൂടി ഒഴിവാക്കുന്നതും ഈ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തില്‍ നിന്നും പൊതുവിഭാഗത്തിലേയ്ക്കും മാറ്റുന്നതുമാണ്. ഇനിയും ആധാര്‍ ലിങ്കിംഗ് നടത്താത്തവര്‍ സെപ്തംബര്‍ 15 നുള്ളില്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം.
റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാന്‍ റേഷന്‍കടകളിലെ ഇ-പോസ് മെഷീന്‍ ഉപയോഗിക്കാം. സിവില്‍ സപ്ലൈസ് വകുപ്പിലെ www.civilsupplieskerala.gov.in എന്ന വെബ്സൈറ്റിലെ സിറ്റിസണ്‍ ലോഗിന്‍ വഴിയും, അക്ഷയ കേന്ദ്രങ്ങള്‍ വഴിയും റേഷന്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കാം.



Leave a Reply