അപ്പു ചോലവയൽ എഴുതിയ ഗാനം ആലപിച്ച് മധു ബാലകൃഷ്ണൻ

മാനന്തവാടി: കൊയിലേരി സ്വദേശി അപ്പു ചോലവയലിന്റെ കന്യ എന്ന ആൽബം പുറത്തിറങ്ങി. പ്രശസ്ത ഗായകൻ മധു ബാലകൃഷ്ണനാണ് ആൽബത്തിൽ ഗാനം ആലപിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ആൽബം റിലീസ് ചെയ്തു. വയനാടിന്റെ ദൃശ്യഭംഗിയും ആദിവാസികളുടെ ജീവിതവും ഉൾപ്പെടുത്തിയാണ് ആൽബം തയ്യാറാക്കിയിരിക്കുന്നത്. അപ്പു ചോലവയൽ കൂലിപ്പണിക്കാരനാണ്. ഒഴിവ് സമയങ്ങളിലാണ് ഇദ്ദേഹം പാട്ട് എഴുതുക. പത്താം ക്ലാസ് മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള അപ്പു ഇതിനോടകം തന്നെ 200 ഓളം പാട്ടുകൾ എഴുതിക്കഴിഞ്ഞു.
ഇതിൽ 15 എണ്ണം ആൽബം സോങ്ങുകളാണ്. അപ്പുവിന്റെ കഴിവ് തിരിച്ചറിഞ്ഞാണ് പ്രശസ്ത ഗായകൻ മധു ബാലകൃഷ്ണൻ അപ്പുവിൻ്റെ പാട്ട് ആലപിക്കാൻ തയ്യാറായത്.
കന്യാ എന്ന ആൽബത്തിലാണ് മധു ബാലകൃഷ്ണൻ അപ്പു എഴുതിയ പാട്ട് ആലപിച്ചത്. മാധ്യമപ്രവർത്തകൻ കൂടിയായ രാജിത്ത് വെള്ളമുണ്ടയാണ് അപ്പുവിനെ മധു ബാലകൃഷ്ണന് പരിചയപ്പെടുത്തുന്നത്.
മധു ബാലകൃഷ്ണൻ ഉൾപ്പെടെയുള്ള പ്രശസ്തരായ ഗായകർ തൻ്റെ ഗാനം ആലപിക്കുന്നതിൽ ഏറെ സന്തോഷവാനാണെന്ന് അപ്പൂ പറഞ്ഞു. ചെണ്ട വാദ്യത്തിൽ പ്രാവീണ്യം നേടിയ അപ്പു ഒട്ടേറെ വിദ്യാർഥികളെ ചെണ്ട അഭ്യസിപ്പിക്കുന്നുണ്ട്. സ്വന്തം യൂട്യൂബ് ചാനൽ വഴി സമൂഹമാധ്യമങ്ങളിൽ ഇദ്ദേഹം സജീവമാണ്.
കൽപ്പറ്റയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കന്യ ആൽബത്തിന്റെ കവർ പുറത്തിറക്കി. ചടങ്ങൽ രാജിത്ത് വെള്ളമുണ്ട അധ്യക്ഷനായിരുന്നു. എൻ.കെ ഉണ്ണി, അപ്പു ചോലവയൽ ക്യാമറാമാൻ പ്രശാന്ത് ഉണ്ണി തുടങ്ങിയവർ പങ്കെടുത്തു.



Leave a Reply