May 26, 2026

സ്കൂളുകൾ പ്രൊഫഷണലുകളെ മാത്രം സൃഷ്ടിക്കുന്ന ഇടങ്ങളല്ല: പി. ഇസ്മായിൽ

0
IMG-20190107-WA0053
By ന്യൂസ് വയനാട് ബ്യൂറോ
 പൂതാടി:ഡോക്ടർമാരും എഞ്ചിനീയർമാരും ഉൾപ്പെടെയുള്ള പ്രൊഫഷണലുകളെ മാത്രം സൃഷ്ടിക്കുന്ന ഇടങ്ങളാണ് സ്കൂളുകളെന്ന തെറ്റായ ധാരണ തിരുത്തേണ്ടതാണെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ പി.ഇസ്മായിൽ അഭിപ്രായപ്പെട്ടു. ചിത്രകാരൻമാരും പാട്ടുകാരും സാഹിത്യകാരൻമാരെയും സംഗീതജ്ഞരെയും കായിക താരങ്ങളെയുമെല്ലാം ഉയർത്തി കൊണ്ടുവരാനും മുന്നോട്ട് അവരെ നയിക്കാനും സ്കൂളുകൾക്ക് സാധ്യമാവണം. കേരളത്തിന്റെ മതേതരത്വം ഊട്ടി ഉറപ്പിക്കുന്നതിൽ പൊതുവിദ്യാലയങ്ങളും സ്കൂൾ കലോത്സവങ്ങളും വഹിക്കുന്ന പങ്ക് അനിഷേദ്ധ്യമാണ്. പൂതാടി ശ്രീനാരായണ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥി പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം. സംസ്ഥാന സ്കൂൾ കലോത്സവത്തിലും ശാസ്ത്രോത്സവത്തിലും കായികമേളയിലും എ ഗ്രേഡ് നേടിയ കലാ-ശാസ്ത്ര പ്രതിഭകളെയാണ് അനുമോദിച്ചത്.. ഹയർ സെക്കണ്ടറി വിഭാഗത്തിൽ 33- വിദ്യാർത്ഥികളും ഹൈസ്കൂൾ വിഭാഗത്തിൽ 4 വിദ്യാർത്ഥികൾക്കും എ ഗ്രേഡ് ലഭിച്ചു. സ്കൂൾ പി.ടി.എ പ്രസിഡണ്ട് വി.ആർ ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു.സ്കൂൾ അഡ്മിനിസ്ട്രേറ്റർ കെ.കെ ധനേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പൂതാടി ഗ്രാമപഞ്ചായത്ത് അംഗം മിനി ശശി, ഹെഡ്മാസ്റ്റർ ആനന്ദവല്ലി ,പി .റ്റി.എ വൈസ് പ്രസിഡണ്ട് ദേവകമാർ, എം.കെ .രാജീവൻ,  കെ.കെ സനിൽ, തോമസ്, ലക്ഷ്മി രാജ് എന്നിവർ സംസാരിച്ചു.. പ്രിൻസിപ്പാൾ പി.റ്റി. രവീന്ദ്രൻ സ്വാഗതവും ആർട്സ് കൺവീനർ കെ.സി.വിനോദ് നന്ദിയും പറഞ്ഞു. 
          എൻ.എസ്.എസ് വോളണ്ടിയേഴ്സ് നിർമ്മിച്ച എൽ.ഇ.ഡി. ബൾബുകളുടെ വിതരണോദ്ഘാടനം പി.റ്റി.എ  പ്രസിഡണ്ടിന് നൽകി മുഖ്യാതിഥി പി. ഇസ്മയിൽ നിർവ്വഹിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *