May 26, 2026

മാനന്തവാടിയിൽ പണിമുടക്ക് ദിവസങ്ങളിൽ കടകൾ തുറക്കുമെന്ന് മർച്ചന്റ്സ് അസോസിയേഷൻ

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 8.9 തിയതികളിൽ ട്രേഡ് യൂനിയനുകൾ ആഹ്വാനം ചെയ്ത പണിമുടക്കിൽ വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുമെന്ന് മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ പ്രവർത്തക സമിതി യോഗം തീരുമാനിച്ചു.. ട്രേഡ് യൂനിയനുകൾ ഉന്നയിക്കുന്ന ആവശ്യങ്ങളോട് അനുഭാവം രേഖപ്പെടുത്തുന്നുണ്ടെങ്കിലും നിരന്തരമായി വരുന്ന ഹർത്താലുകൾ വ്യാപാര മേഖലക്ക് കനത്ത നഷ്ടമാണ് ഉണ്ടാക്കുന്നത്. 2019 ഹർത്താൽ രഹിത വർഷമായി ആചരിക്കാൻ 92 സ്വയം സംരംഭക സംഘടനകളുടെ സംയുക്ത യോഗം ഹർത്താൽ വിരുദ്ധ കൂട്ടായ്മ രൂപീകരിച്ച് തീരുമാനിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി ആര്ഹർത്താൽ പ്രഖ്യാപിച്ചാലും വ്യാപാര സ്ഥാപനങ്ങൾ തുറക്കാനാണ് തീരുമാനം… വയനാട്ടിൽ വ്യാപാര സ്ഥാപനങ്ങൾ മുഴുവൻ തുറന്നു പ്രവർത്തിക്കും.. പ്രസിഡന്റ് കെ ഉസ്മാൻ അധ്യക്ഷത വഹിച്ചു. പി വി മഹേഷ്, എൻ പി ഷിബി.എൻ വി അനിൽകുമാർ, എം വി സുരേന്ദ്രൻ, കെ ഷാനു.സി കെ സുജിത്, എം കെ ഷിഹാബുദ്ദീൻ, ജോൺസൺ ജോൺ, കെ എം റഫീഖ്, നാസർ നാസ്, യൂത്ത് പ്രസിഡന്റ് ദീപ്തിഷ്, എം കെ പി മഹേഷ്, അബു തുടങ്ങിയവർ പ്രസംഗിച്ചു..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *