September 4, 2026

സ്പന്ദനം വീടുകളുടെതറക്കല്ലിടൽ 16-ന്

0
By ന്യൂസ് വയനാട് ബ്യൂറോ


മാനന്തവാടി ∙ സ്വന്തമായി വീടും സ്ഥലവും ഇല്ലാത്തവർക്ക് റിഷി എഫ്ഐബിസി
കമ്പനിയുടെ സാമൂഹ്യ ഉത്തരവാദിത്വ ഫണ്ട് ഉപയോഗിച്ച് നിർമിച്ച് നൽകുന്ന 10
സ്പന്ദനം വീടുകളുടെ തറക്കല്ലിടൽ 16ന് രാവിലെ 9.30ന് ഒണ്ടയങ്ങാടി
എടപ്പടിയിൽ ഒ.ആർ. കേളു എംഎൽഎ നിർവഹിക്കും. റിഷി എഫ്ഐബിസി കമ്പനിയുടെ
എംഡിയും സ്പന്ദനം മുഖ്യ രക്ഷാധികാരിയായ വടക്കേടത്ത് ജോസഫ് ഫ്രാൻസിസാണ് 7
വീടുകൾ നിർമിക്കുന്നതിനായി അര ഏക്കർ സ്ഥലം നൽകുന്നത്. 3 വീടുകൾ മറ്റ്
സ്ഥലങ്ങളിലായും നിർമിക്കും. ചടങ്ങിൽ നഗരസഭാ അധ്യക്ഷൻ വി.ആർ. പ്രവീജ്,
ഉപാധ്യക്ഷ ശോഭ രാജൻ, കൗൺസിലർമാർ, സ്പന്ദനം ഭാരവാഹികൾ തുടങ്ങിയവർ
പങ്കെടുക്കും. ജീവകാരുണ്യ പ്രവർത്തനങ്ങളും പ്രളയ ദുരിതാശ്വാസ
പ്രവർത്തനങ്ങളുമായി സാമൂഹ്യ സേവന രംഗത്ത് വലിയ പങ്കാണ് സ്പന്ദനം നടത്തി
വരുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *