November 6, 2026

കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ ഡി.ഡി.ഇ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി

0
IMG_20190116_141518
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഡി.ഡി.ഇ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ആർ.പി.ഡബ്ലിയു. ഡി ആക്ട്  അനുസരിച്ച് കേരള വിദ്യാഭ്യാസ നിയമത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്തുക, ജോലി സ്ഥിരത ഉറപ്പു വരുത്തുക, തുല്യ ജോലിയ്ക്ക് തുല്യ വേതനം നടപ്പിലാക്കുക എന്നി ആവിശ്യങ്ങളാണ് ഇവർ ധർണ്ണയിൽ ഉന്നയിച്ചത്. കൽപ്പറ്റ നഗരസഭ കൗൺസിലർ ഹാരീസ്  ഉദ്ഘാടനം ചെയ്ത ധർണ്ണയിൽ ജോയന്റ് സെക്രട്ടറി (കെ.ആർ.റ്റി.എ) വിദ്യ,  പ്രസിഡന്റ്  എം.കെ ജിഷാബിന്ദു , പി.ജെ ബിനീഷ് , വിജയകുമാർ, വി.സുരേഷ് കുമാർ, ഒ.പി. പ്രമോദ്, ഷിബു, വി.ടി.സ്മിത എന്നിവർ സംസാരിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *