May 9, 2026

ജോസ് പാറ്റാനിയുടെ നിറഭേദങ്ങൾ പുസ്തക പ്രകാശനം 18 ന് കൽപ്പറ്റയിൽ

0
IMG-20190116-WA0016
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: എഴുത്തുകാരന്‍ ജോസ് പാറ്റാനിയുടെ അഞ്ചാമത്തെ കൃതിയായ 'നിറഭേദങ്ങള്‍' എന്ന നോവലിന്റെ പ്രകാശനം 15 ന്  നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  വൈകിട്ട് നാലിന് മുണ്ടേരി ജില്ലാ ലൈബ്രറി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ പുസ്തക പ്രകാശനം നിര്‍വഹിക്കും. കല സംസ്ഥാന ജനറല്‍ സെക്രട്ടറി ശിവദാസ് പടിഞ്ഞാറത്തറ പുസ്തകം ഏറ്റുവാങ്ങും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.എം രാഘവന്‍ പുസ്തകം പരിചയപ്പെടുത്തും. സെക്രട്ടറി എം ബാലഗോപാല്‍ അധ്യക്ഷനാകും. രചനാ ബുക്‌സ് എം.ഡി കെ ഭാസ്‌കരന്‍ മുഖ്യപ്രഭാഷണം നടത്തു. 
എഴുത്തുകാരന്റെ ജീവിതാനുഭവങ്ങളും സമകാലിക സംഭവങ്ങളും സമുന്വയിക്കുന്നതാണ് ജോസ് പാറ്റാനിയുടെ രണ്ടാമത്തെ നോവലായ നിറഭേദങ്ങള്‍. യാത്രികം, നേര്‍വഴിച്ചിന്തുകള്‍ തുടങ്ങിയ കവിതാസമാഹാരങ്ങളും നിഴല്‍വീണ മുഖങ്ങള്‍ എന്ന ചെറുകഥാ സമാഹാരവും നേരത്തെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൊല്ലം രചന ബുക്‌സാണ് നിറഭേദങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 
വാര്‍ത്താസമ്മേളനത്തില്‍ എ.കെ മത്തായി, ഡോ,ജയപ്രകാശ് മുണ്ടുചിറ, ജോസ് പാറ്റാനി, അജികുമാര്‍ പനമരം എന്നിവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *