May 9, 2026

ശാമുവേല്‍ തിരുമേനിയുടെ ശ്രാദ്ധപ്പെരുന്നാള്‍ സമാപിച്ചു

0
1U6A8431
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി: യാക്കോബായ സുറിയാനി സഭയുടെ മലബാര്‍ ഭദ്രാസന
മെത്രാപ്പൊലീത്തയായിരുന്ന ശാമുവേല്‍ മോര്‍ പീലക്‌സിനോസ് തിരുമേനിയുടെ 34-ാം ശ്രാദ്ധ പെരുന്നാളിനോടനുബന്ധിച്ചുള്ള അനുസ്മരണ സമ്മേളനം മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് കത്തീഡ്രലില്‍ ക്‌നാനായ അതിഭദ്രാസനത്തിന്റെ കുര്യാക്കോസ് മോര്‍ ഗ്രിഗോറിയോസ് ഉദ്ഘാടനം ചെയ്തു. ജോര്‍ജ്ജ് മനയത്ത് കോര്‍ എപ്പിസ്‌കോപ്പ അദ്ധ്യക്ഷത വഹിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. ബൈജു മനയത്ത്, ഫാ. ബേബി ഏലിയാസ്, ജോര്‍ജ്ജ് വര്‍ഗ്ഗീസ്, ഫാ. മിഖായേല്‍ ജേക്കബ്, ഫാ. വിപിന്‍ കുരുമോളത്ത്, ഫാ. അതുല്‍ കുമ്പളംപുഴയില്‍, സാബു പുത്തേത്ത് പ്രസംഗിച്ചു. മീനങ്ങാടി കത്തീഡ്രല്‍
ദേവാലയം നിര്‍മ്മിച്ചു നല്‍കുന്ന പതിനെട്ടാമത് വീടിന്റെ താക്കോല്‍ദാനവും നിര്‍വ്വഹിച്ചു. ശ്രദ്ധപ്പെരുന്നാളിനോടനുബന്ധിച്ച് വിളംബര ജാഥ, അഖില വയനാട് ചിത്രരചനാ മത്സരം, തീര്‍ത്ഥയാത്ര, വിശുദ്ധ കുര്‍ബാന എന്നിവ നടത്തപ്പെട്ടു. എല്‍ദോ മഠയിക്കല്‍, അനില്‍ കീച്ചേരി, സാബു വരിക്കലായില്‍, പൗലോസ് ഞാറക്കുളങ്ങര, സോബിന്‍ മുള്ളന്‍കുഴി, ബിനു മണിയിരിക്കല്‍ നേതൃത്വം നല്‍കി.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *