May 20, 2024

അര്‍ഹതയുള്ള തൊഴിലാളികളെയെല്ലാം ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തണം: തൊഴില്‍ മന്ത്രി

0
അര്‍ഹതയുള്ള തൊഴിലാളികളെയെല്ലാം ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കണമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. സെക്രട്ടേറിയറ്റ് സൗത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തന അവലോകനം നടത്തുകയായിരുന്നു മന്ത്രി. 
പദ്ധതിയില്‍ നിന്നുള്ള പെന്‍ഷന്‍, കുടുംബ പെന്‍ഷന്‍, പ്രസവാനുകൂല്യം, വിവാഹ ധനസഹായം, ചികിത്സാ സഹായം, മരണാനന്തര സഹായം തുടങ്ങിയ ആനുകൂല്യങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കണം. തൊഴിലുടമാ രജിസ്‌ട്രേഷന്‍, ക്ഷേമനിധി അഗത്വം, അംശദായം പിരിക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് വേഗം കൂട്ടുന്നതിനും മന്ത്രി നിര്‍ദേശം നല്‍കി. ആനുകൂല്യങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് എത്തിക്കുന്നതില്‍ ക്ഷേമനിധി ബോര്‍ഡ് സ്വീകരിച്ചിട്ടുള്ള നടപടികള്‍ ഗുണകരമാണ്. അപേക്ഷകള്‍ കെട്ടിക്കിടക്കുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ല. നടപടിക്രമങ്ങള്‍ കാലതാമസമൊഴിവാക്കിയും സുതാര്യമായും പൂര്‍ത്തീകരിക്കാന്‍ ഊര്‍ജ്ജ്വസലമായ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.
യോഗത്തില്‍ ബോര്‍ഡ് ചെയര്‍മാന്‍ പി.എസ്.രാജന്‍, ലേബര്‍ കമ്മീഷണര്‍ സി.വി.സജന്‍, തൊഴില്‍ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഡി.ലാല്‍, അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ രഞ്ജിത് മനോഹര്‍, ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആര്‍.പ്രമോദ്, ബോര്‍ഡംഗങ്ങള്‍, തൊഴിലാളി-തൊഴിലുടമാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.   
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *