April 18, 2026

കൃഷി സമൂഹവുമായി സമ്പർക്കം പുലർത്താനും അവരുടെ പ്രശ്‌നങ്ങളിൽ ഇടപ്പെടാനും വിദ്യാർത്ഥികൾക്കു കഴിയണമെന്ന് ഗവർണർ.

0
IMG-20190406-WA0104
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 

കൃഷി സമൂഹവുമായി സമ്പർക്കം പുലർത്താനും അവരുടെ പ്രശ്‌നങ്ങളിൽ ഇടപ്പെടാനും വിദ്യാർത്ഥികൾക്കു കഴിയണമെന്ന് ഗവർണർ പറഞ്ഞു. 
യുണിവേഴ്‌സിറ്റി ദിനാഘോഷം   ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നം   കേരള ഗവർണർ റിട്ട. ജസ്റ്റിസ് പി. സദാശിവം. . പൂക്കോട് വെറ്റിനറി ആൻഡ് ആനിമൽ സയൻസ് യുണിവേഴ്‌സിറ്റി കബനി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വൈസ് ചാൻസലർ ദേവേന്ദ്ര കുമാർ സിങ് അദ്ധ്യക്ഷത വഹിച്ചു. സർവകലാശാലകൾക്ക് ജനങ്ങളുമായി സൗഹൃദ ബന്ധം സ്ഥാപിക്കാൻ കഴിയണമെന്ന് യുണിവേഴ്‌സിറ്റി ചാനസലർ കൂടിയായ ഗവർണർ പി. സദാശിവം പറഞ്ഞു. രാജ്യത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതിക്ക് വിദ്യാഭ്യാസം പ്രധാന പങ്ക് വഹിക്കുന്നുണ്ട്. കൃഷികാരുമായി അടുത്തിടപ്പെടുന്ന സ്ഥാപനങ്ങളിലൊന്നാണ് വെറ്റിനറി ആൻഡ് ആനിമൽ സയൻസ് യുണിവേഴ്‌സിറ്റി. അതിനാൽ ഈ മേഖലയിലെ പുതുസംരംഭകർക്ക് ആവശ്യമായ നിർദേശങ്ങളും സഹായങ്ങളും നൽകി ശാക്തീകരിക്കാൻ കഴിയണം. കൃഷി സമൂഹവുമായി സമ്പർക്കം പുലർത്താനും അവരുടെ പ്രശ്‌നങ്ങളിൽ ഇടപ്പെടാനും വിദ്യാർത്ഥികൾക്കു കഴിയണം. ഇതു സമൂഹത്തിന്റെ അടിത്തട്ടിൽ സമഗ്രമായ മാറ്റമുണ്ടാക്കുമെന്നും ഗവർണർ അഭിപ്രായപ്പെട്ടു. തമിഴ്‌നാട്ടിലെ കാർഷിക കുടുംബത്തിൽ വളർന്ന ഗവർണർ, അദ്ദേഹത്തിന്റെ കാർഷിക അനുഭവങ്ങളും സദസുമായി പങ്കുവച്ചു. ചടങ്ങിൽ ഗോത്രമിഷൻ പദ്ധതിയുടെ ഉദ്ഘാടനവും ടെക്‌നോളജി ബിസിനസ് ഇൻകുബേഷൻ പദ്ധതി ലോഞ്ചിങും കൃഷി-സംരംഭകത്വ സഹായ പുസ്തകങ്ങളുടെ പ്രകാശനവും ഗവർണർ പി. സദാശിവം നിർവഹിച്ചു. കുറിച്യ സമുദായത്തിൽ നിന്നും കേരളത്തിൽ ആദ്യമായി സിവിൽ സർവ്വീസ് നേടിയ ശ്രീധന്യ സുരേഷിനെ ഗവർണർ ആശംസ അറിയിച്ചു. കൂടാതെ മികച്ച പ്രവർത്തനം കാഴ്ചവച്ചവരേയും അവാർഡ് ജേതാക്കളെയും ഗവർണർ ചടങ്ങിൽ ആദരിച്ചു.  
രജിസ്ട്രാർ പ്രൊഫ. ജോസഫ് മാത്യൂ, വെറ്റിനറി ആൻഡ് ആനിമൽ സയൻസ് വിഭാഗം ഡീൻ പ്രൊഫ. സി. ലത, ഡെയറി സയൻസ് വിഭാഗം ഡീൻ പ്രൊഫ. പി.സുധീർ ബാബു, ഫിനാൻസ് ഓഫീസർ കെ.എം ശ്യാം മോഹൻ, എന്റർപ്രിണൻഷിപ്പ് ഡയറക്ടർ ഡോ.എം.കെ നാരായണൻ എന്നിവർ സംസാരിച്ചു. വിവിധ വകുപ്പ് പ്രൊഫസർമാർ, റിസേർച്ച് സയന്റിസ്റ്റുമാർ, വിദ്യാർത്ഥികൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് സാംസ്‌കാരിക പരിപാടികളും അരങ്ങേറി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *