April 20, 2026

ഒന്നര കിലോ കഞ്ചാവും ബൈക്കും പിടികൂടി.

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: എക്സൈസ് ഉദ്യോഗസ്ഥർ  വാളാട് നടത്തിയ പരിശോധനയില്‍ ഒന്നര കിലോ കഞ്ചാവ് പിടികൂടി.വാളാട് സ്വദേശികളായ രണ്ടുപേരെ അറസ്റ്റ് ചെയ്തു.വാളാട് പുത്തൂര്‍ നൊട്ടന്‍ വീട് സഫീര്‍ എന്‍.എ(30), കോമ്പി ഹൗസില്‍ അബു എന്ന ബാബു കെ.ഇ(36) എന്നിവരെയാണ് പിടികൂടിയത്.ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കാരച്ചാല്‍ സ്വദേശിയായ ബിജു(30) ഓടി രക്ഷപെട്ടു.ഇയാള്‍ക്കായി തിരച്ചില്‍ തുടരുന്നു.ഒരു ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ആവശ്യക്കാരെന്ന വ്യാജേന എത്തിയാണ് എക്‌സൈസ് സംഘം ഇവരെ പിടികൂടിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *