April 26, 2024

രാഹുൽ ഗാന്ധി പച്ചപ്പതാകയിൽ അഭയം തേടി:പി.കെ.കൃഷ്ണദാസ്

0
Img 20190408 Wa0031
കൽപ്പറ്റ: രാഹുൽ ഗാന്ധി പച്ചപ്പതാകയിൽ അഭയം കണ്ടെത്തിയിരിക്കുകയാണെന്ന് എൻ ഡി എ ദേശീയ സമിതി അംഗം പി.കെ.കൃഷ്ണദാസ്. വയനാട് ലോകസഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം വയനാട്ടിലെത്തിയ അദ്ദേഹം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. പാക്കിസ്ഥാൻ വിഭജന പ്രമേയം കൊണ്ട് വന്ന ജിന്നയെ പിന്തുണച്ചത് കമ്യൂണിസ്റ്റ് നേതാവ് ജോഷിയാണ്‌. നടപ്പാക്കിയത് നെഹൃവും.ഇതേ തൂവൽ പക്ഷികളായ സി പി എം, ലീഗ്, കോൺഗ്രസ് കക്ഷികളാണ് വയനാട്ടിൽ രാഹുലിനെ മത്സരിപ്പിക്കുന്നത്. സി പി എം കേന്ദ്ര നേതൃത്വം ഇത് വ്യക്തമാക്കിക്കഴിഞ്ഞു. സി പി എമ്മിനെതിരെ മിണ്ടില്ലെന്ന് രാഹുലും നിലപാടെടുത്തു. ഭാരത വിഭജനക്കാർ ഇവിടെ വീണ്ടും ഒത്തുകൂടിയ തായി അദ്ദേഹം പറഞ്ഞു. നെഹൃ കേരളത്തിൽ വന്നപ്പോൾ പച്ചക്കൊടി അഴിപ്പിച്ചു. തുർക്കി തൊപ്പി അഴിപ്പിച്ചു. മുത്തഛൻ ചെയ്തത് തെറ്റെന്ന് രാഹുൽ പറയുമോ എന്നും അദ്ദേഹം ചോദിച്ചു.തൃശൂരിലെ കളക്ടർ വനിതാ മതിലിലെ ശിലയായവരാണ്. അവർക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്. തെരെഞ്ഞടുപ്പ് ചട്ടം എൻഡിഎ പാലിക്കും. ശബരിമല ചർച്ച ചെയ്യും.സുരേഷ് ഗോപിക്കെതിരെയുള്ള നടപടി നിയമപരമായി നേരിടും. ധാർമ്മികതയുണ്ടെങ്കിൽ ഇടതു പക്ഷം സീറ്റുധാരണയുണ്ടാക്കി യു ഡി എഫുമായി ഒന്നിച്ച് മത്സരിക്കണമെന്നും അദ്ദേഹം പറഞ്ഞു.വയനാട്ടില്‍ എന്‍ ഡി എ ഉജ്വല വിജയം നേടും.കോമ സഖ്യത്തെ വയനാട്ടുകാര്‍ തൂത്തെറിയും.ബി ജെ പി ജില്ലാ പ്രസിഡണ്ട് സജി ശങ്കര്, ബിഡി ജെ എസ് ജില്ലാ പ്രസിഡണ്ട് എൻ.കെ.ഷാജി, കേരള കോൺഗ്രസ് (പിസി) ജില്ലാ പ്രസിഡണ്ട് അനിൽ കരണി, ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറി പി ജി ആനന്ദ് കുമാർ, ബിഡി ജെ എസ് സംസ്ഥാന സെക്രട്ടറി അംഗം അഡ്വ.സിനിൽ മുണ്ടപ്പള്ളിൽ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *