April 20, 2026

പ്രകാശന്റെ മരണം: രണ്ട് പേരെ അറസ്റ്റ് ചെയ്തു.

0
IMG-20190409-WA0023
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:  സ്വകാര്യ ബസിലെ ജീവനക്കാരനായ മാനന്തവാടി തോണിച്ചാൽ സ്വദേശി പ്രകാശൻ മരിച്ച സംഭവത്തിൽ രണ്ട് പേരെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. തോണിച്ചാൽ ശിവൻ കുന്നിൽ സജീവൻ (46) ,അറപ്പുരക്കൽ ബിജു (40) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും മാനന്തവാടി ജെ. എഫ്. എം. കോടതിയിൽ ഹാജരാക്കി. കോടതി ഇവരെ റിമാൻഡ് ചെയ്തു. ഈ മാസം ആറിനാണ് കേസിന് ആസ്പദമായ സംഭവം. രാത്രി 8.45 ന് ഇരുവരും ചേർന്ന് പ്രകാശനെ മർദ്ദിക്കുകയും നെഞ്ചത്ത് വിട്ടുകയും ചെയ്തു. നെഞ്ചുവേദനയെ തുടർന്ന് പ്രകാശനെ   രാത്രി 11-30- ഓടെ  മാനന്തവാടി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു  .ബസിൽ വെച്ചുണ്ടായ തർക്കം പറഞ്ഞു തീർക്കുന്നതിനിടെ സജീവനും ബിജുവും പ്രകാശനെ മർദ്ദിക്കുകയായിരുന്നു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *