April 20, 2026

സംസ്‌കാര സാഹിതി തെരഞ്ഞെടുപ്പുഗാനങ്ങളുടെ സിഡി പ്രകാശനം ചെയ്തു.

0
ganam
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കെപിസിസി സംസ്‌കാര സാഹിതി മുന്നേറ്റം എന്ന പേരില്‍ തയാറാക്കിയ തെരഞ്ഞെടുപ്പുഗാനങ്ങളുടെ സിഡി ജില്ലാതല  പ്രകാശനം കെപിസിസി മെംബര്‍ പി.വി. ബാലചന്ദ്രന്‍ നിര്‍വഹിച്ചു. സംസ്‌കാര സാഹിതി ജില്ലാ ചെയര്‍മാന്‍ സുരേഷ്ബാബു വാളല്‍ അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ്  എം.എ. ജോസഫ്, സഹിതി സംസ്ഥാന സെക്രട്ടറി സുനില്‍ മടപ്പള്ളി, സുന്ദര്‍രാജ് എടപ്പെട്ടി, ത്രേസ്യാമ്മ ജോര്‍ജ്, ആയിഷ പള്ളിയാല്‍, ജോഷി കുരീക്കാട്ടില്‍, ഉമ്മര്‍ പൂപ്പറ്റ, ആര്‍.പി. ശിവദാസ്, അനില്‍ എസ്. നായര്‍, പി.പി. റെനീഷ്, ടി. ബൈജു, മധു എടച്ചന എന്നിവര്‍ പ്രസംഗിച്ചു. 
സലിം ആലക്കുന്ന് രചനയും ശ്രീജി ജോസഫ് സംവിധാനവും നിര്‍വഹിച്ചതാണ് സിഡിയിലെ ഗാനങ്ങള്‍. സാം തളിപ്പറമ്പിന്റേതാണ് ആലാപനം. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *