April 19, 2026

നാടന്‍ തോക്കുള്‍പ്പെടെയുള്ള ആയുധങ്ങളുമായി നായാട്ടു സംഘം പിടിയില്‍ .

0
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: 

നാടന്‍ തോക്കുള്‍പ്പെടെയുള്ള ആയുധങ്ങളുമായി നായാട്ടു സംഘം പിടിയില്‍ 

നാടന്‍ തോക്കുള്‍പ്പെടെയുള്ള ആയുധങ്ങളുമായി അഞ്ചംഗ നായാട്ടു സംഘത്തെ തിരുനെല്ലി പോലീസ് പിടികൂടി.അനീഷ് ഒ.കെ (27) ഓലഞ്ചേരി,  സുജേഷ് ഇ.എഫ് (26) ഓലഞ്ചേരി,ബിനു ചുള്ളിയില്‍ (28) വാളാട്,അനീഷ് ഇ.ആര്‍ (22) പ്ലാമൂല,ബിനീഷ് (26) മുള്ളന്‍കൊല്ലി എന്നിവരാണ് അറസ്റ്റിലായത്. മുള്ളന്‍കൊല്ലി സ്വദേശിയായ സുനില്‍ ഓടി രക്ഷപ്പെട്ടു ഇവരുടെ കൈവശം നിന്നും നാടന്‍ തോക്ക്,തിര നിറയ്ക്കാനുള്ള വെടിമരുന്ന്,കത്തികള്‍,മറ്റ് നായാട്ട് ഉപകരണങ്ങള്‍ എന്നിവ പിടികൂടി.തിരുനെല്ലി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ വെള്ളാഞ്ചേരിയില്‍ വെച്ച് ഇന്ന് പുലര്‍ച്ചെ നടത്തിയ വാഹന പരിശോധനയിലാണ് സംഘം പിടിയിലായത്.തിരുനെല്ലി എസ്.ഐ രജീഷ് തെരുവത്ത് പീടികയില്‍,എ.എസ്.ഐ അബ്ദുള്ള,സി.പി.ഒ മാരായ അലക്‌സ് ബെന്‍,വിനയ് ശങ്കര്‍,ലിന്‍സ് എന്നിവരടങ്ങുന്ന സംഘമാണ് നായാട്ട് സംഘത്തെ പിടികൂടിയത്

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *