April 19, 2026

കൂട്ട്–89’ പൂർവ വിദ്യാർഥി സംഗമം 13ന്

0
By ന്യൂസ് വയനാട് ബ്യൂറോ


മാനന്തവാടി ∙ കല്ലോടി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് 1989ൽ
പൂർത്തിയാക്കിയ 200ഒാളം വിദ്യാർഥികൾ 13ന് വീണ്ടും വിദ്യാലയത്തിൽ ഒത്ത്
ചേരും. ‘കൂട്ട്–89’ എന്ന് നാമകരണം ചെയ്ത പൂർവ്വ വിദ്യാർഥി സംഗമത്തിൽ വച്ച്
1 മുതൽ 10വരെ ക്ലാസുകളിൽ പഠിപ്പിച്ച മുഴുവൻ അധ്യാപകരെയും ആദരിക്കും.
കഴിഞ്ഞ ഒരു വർഷം കൊണ്ടാണ് 89 ബാച്ചിലെ മുഴുവൻ വിദ്യാർഥികളെയും
കണ്ടെത്താനായത്. സംഗമത്തിൽ മുഴുവൻ പൂർവ വിദ്യാർഥികളും 40 അധ്യാപകരും
പങ്കെടുക്കും. രാവില 9ന് കല്ലോടി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ
പ്രധാനാധ്യാപിക അന്നമ്മ മേഴ്സി ആന്റണി ഉദ്ഘാടനം നിർവഹിക്കും. സ്നേഹ
വിരുന്നിനും കലാപരിപാടികൾക്കും ശേഷം ഗുരുവന്ദനം നടക്കും. മുഴുവൻ
അധ്യാപകരെയും ഉപഹാരം നൽകി ആദരിക്ക്ും. പരിപാടിയുടെ ഒരുക്കങ്ങൾ
പൂർത്തിയായതായി ജോജി യവനാർകുളം, ഷോജി ജോസഫ്, ഷാജി ചീങ്കല്ലേൽ, ശാരദാ
സജീവൻ, ജോളി എന്നിവർ അറിയിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *