April 18, 2026

വയനാട്ടിലെ ഗ്രാമങ്ങൾ രാഹുലിനെ നെഞ്ചിലേറ്റി: ലാലി വിൻസന്റ്

0
IMG-20190413-WA0014
By ന്യൂസ് വയനാട് ബ്യൂറോ
വയനാട്ടിലെ ഗ്രാമങ്ങൾ രാഹുലിനെ നെഞ്ചിലേറ്റി: ലാലി വിൻസന്റ് 
മാനന്തവാടി: രാഹുൽ ഗാന്ധിയെ വയനാട്ടിലെ ഗ്രാമീണ ജനത നെഞ്ചിലേറ്റിക്കഴിഞ്ഞതായി കെ.പി.സി.സി. വൈസ് പ്രസിഡണ്ടും കെ.പി.സി.സി.യുടെ മാനന്തവാടി നിയോജക മണ്ഡലം നിരീക്ഷകയുമായ ലാലി വിൻസൻറ് പറഞ്ഞു. 
കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ വയനാട് ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി  മാനന്തവാടി നിയോജകമണ്ഡലത്തിൽ നടത്തിയ  വാഹന പ്രചരണ ജാഥയിലും  കോർണർ മീറ്റിങ്ങിലും മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവർ. . വാഹന പ്രചരണ ജാഥയുടെയും കോർണർ മീറ്റിംഗുകളുടെയും  ഉദ്ഘാടനം എ.ഐ.സി.സി തിരഞ്ഞെടുപ്പ് നിരീക്ഷകൻ മുൻകേന്ദ്രമന്ത്രി കെ വി തങ്കബാലു  നിർവഹിച്ചു. മുൻമന്ത്രി അനൂപ് ജേക്കബ് വാഹന പ്രചരണ ജാഥയ്ക്ക് നേതൃത്വം നൽകി. കെപിസിസി ഉപാധ്യക്ഷ ലാലി വിൻസെൻറ് കോർണർ മീറ്റിംഗുകളിൽ മുഖ്യപ്രഭാഷണം നടത്തി. ജാഥയിലുടനീളം ജനങ്ങൾ മികച്ച സ്വീകരണമാണ് ജാഥാ ക്യാപ്റ്റനും അംഗങ്ങൾക്കും നൽകിയത്. കൊടിതോരണങ്ങളാലും പോസ്റ്ററുകളാലും യോഗവേദികൾ അലങ്കരിച്ചിരുന്നു.
വാഹന പ്രചരണ ജാഥയുടെ സമാപന സമ്മേളനം പയ്യമ്പള്ളിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *