April 23, 2026

ഫാസിസത്തേയും വർഗ്ഗീയതയേയും പരാജയപ്പെടുത്താൻ രംഗത്തിറങ്ങണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ

0
IMG-20190414-WA0081
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി. മതേതരത്വവും ഫാസിസവും തമ്മിലുള്ള മൽസരമാണ് നടക്കുന്നതെന്നും പാർലിമെന്റ് തെരഞ്ഞെടുപ്പിൽ 
ഇന്ത്യയിലെ മതേതരത്വവും മതസൗഹാർദ്ദവും തകർക്കപ്പെട്ട് കൊണ്ടിരിക്കയാണ്.എൻ.ഡി.എ.സർക്കാറിന്റെ ജന വിരുദ്ധ നയങ്ങൾക്കുള്ള തിരിച്ചടിയായിരിക്കണം വിധി എഴുത്ത്.
ഇന്ത്യയെ പുതിയ കാലഘട്ടത്തിലേക്ക് നയിക്കാൻ യു.പി.എ.മുന്നണിയെ അധികാരത്തിലേറ്റണമെന്നും തങ്ങൾ പറഞ്ഞു.
ഇന്ത്യയുടെ മുഴുവൻ ശബ്ദമാണ് രാഹുലിന്റെതെന്ന് തെളിയിക്കുന്നതാണ് വയനാട്ടിലെ സ്ഥാനാത്ഥിത്വംകൊണ്ട് തെളിയിക്കുന്നതെന്ന് തങ്ങൾ പറഞ്ഞു.
കേന്ദ്ര സർക്കാർ ജനങ്ങളുടെ അവകാശങ്ങളാണ് ഇല്ലാതാക്കുന്നതെങ്കിൽ കേരള സർക്കാർ ജനങ്ങൾക്ക് അവകാശപ്പെട്ടവ ആനുകൂല്യങ്ങൾ നിഷേധിക്കുകയാണ് ചെയ്യുന്നതെന്നും തങ്ങൾ പറഞ്ഞു.
വെള്ളമുണ്ട പുളിഞ്ഞാലിൽ സംഘടിപ്പിച്ച യു.ഡി.എഫ്.കുടുംബയോഗം ഉൽഘാടനം ചെയ്ത് കൊണ്ട് പ്രസംഗിക്കുകയായിരുന്നു തങ്ങൾ
മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് നിസാർ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു
പി.പി.എ.കരീം.കെ.കെ.അഹമ്മദ് ഹാജി.പി.കെ.ജയലക്ഷ്മി.കെ.വി.തങ്കബാലു.പി.കെഅസ്മത്ത്.സി.അബ്ദുൽഅശ്റഫ്.പി.കെ.അമീൻ.ആൻഡ്രൂസ് ജോസഫ് .പി.തങ്കമണി.എൽ.ആർ.അസൈനാർ .അശ്രറഫ്.എ.എം.നിഷാന്ത്.പി.സി.ഇബ്രാഹിം ഹാജി.ടി.കെ.മമ്മൂട്ടി.കെ.ജെ. പൈലി.എം.സി.ഇബ്രാഹിം ഹാജി.കെ.കെ.സി.മൈമൂന .ആ സ്യമൊയ്തു.ജമാൽ.എന്നിവർ സംബന്ധിച്ചു.വണ്ടാംകുഴി ചാക്കോ സ്വാഗതം പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *