August 12, 2026

സംസ്ഥാന ജൂനിയര്‍ ബോള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് 11 മുതൽ വെള്ളമുണ്ടയിൽ

0
IMG-20190430-WA0031
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ
-സംസ്ഥാന ജൂനിയർ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 11,12 തിയതികളിൽ  വെള്ളമുണ്ട ഗവ.ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നടത്തുമെന്ന‌്  വയനാട് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് എം മധു, ബോൾ ബാഡ്മിന്റൺ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി കെ ശ്രീധരൻ, സെക്രട്ടറി പി ടി സുഭാഷ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്തെ 14 ജില്ലകളിൽനിന്നും ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും  ടീമുകൾ  പങ്കെടുക്കും. 11ന‌് രാവിലെ എട്ട് മണിക്ക്  മത്സരം തുടങ്ങും. വൈകിട്ട‌്  അഞ്ചിന‌് സി കെ ശശീന്ദ്രൻ എംഎൽഎ ഉദ‌്ഘാടനം ചെയ്യും.  12ന‌് രാവിലെ ഏഴ് മണിക്ക്  മത്സരം ആരംഭിക്കും. സമാപന സമ്മേളനം വൈകിട്ട‌് നാലിന‌് ഒ ആർ കേളു എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഐ സി ബാലകൃഷ്ണൻ എംഎൽഎ സമ്മാനവിതരണം നിർവഹിക്കും. സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ച   ശ്രീധന്യ സുരേഷിനെ ചടങ്ങിൽ ആദരിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *