July 16, 2026

കെ.എസ്.ഇ.ബി.ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി

0
IMG-20190710-WA0138.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കേരളത്തിലെ ജനങ്ങൾക്ക് ഇരുട്ടടി നൽകി വൈദ്യുതി നിരക്കിൽ യൂണിറ്റൊന്നിന് 40 പൈസ വർദ്ധിപ്പിച്ച ഇടത് സർക്കാറിന്റെ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട്  മാനന്തവാടി, പനമരം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തിൽ മാനന്തവാടി കെ.എസ്.ഇ.ബി.ഓഫീസിലേക്ക് മാർച്ചും, ധർണ്ണയും നടത്തി. മാനന്തവാടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് എം.ജി.ബിജു അധ്യക്ഷത വഹിച്ചു.എ.ഐ.സി.സി.മെമ്പർ പി.കെ.ജയലക്ഷ്മി ഉദ്ഘാടനം ചെയ്യ്തു. അഡ്വ.എൻ.കെ.വർഗ്ഗീസ്, പി.വി. ജോർജ്ജ്, അബ്ദുൾ
 അഷറഫ്, കമ്മന മോഹനൻ, ടി.എ.റെജി, മാർഗ്രറ്റ് തോമസ്, തങ്കമ്മ യേശുദാസ്, പി.എം.ബെന്നി, പി.ഷംസുദ്ദീൻ, കെ.ജെ. പൈലി, സണ്ണി ചാലിൽ, ജോസ് പാറയക്കൽ, ജോസ് കൈനിക്കുന്നേൽ, റഷീദ് തൃശ്ശിലേരി, സിനോ പാറക്കാലായിൽ, വിപിനചന്ദ്രൻ മാസ്റ്റർ, ജിൽസൺ തൂപ്പുങ്കര, മുജീബ് കോടിയേടൻ, എം.ജി.ബാബു, ഹരിചാലിഗദ്ദ, എം.പി.ശശികുമാർ, ശശി, അശോകൻ കൊയിലേരി, അസീസ്സ് വാളാട്, സുശോബ് ചെറുക്കുമ്പം തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *